ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി രോഹിത് ശർമ്മ |Rohit Sharma

വെസ്റ്റ് ഇൻഡീസ് എതിരെ വീണ്ടും ഇന്ത്യൻ ടീമിന്റെ അറ്റാക്കിങ് ബാറ്റിംഗ്. നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യ നേരിട്ട ആദ്യത്തെ ബോൾ മുതൽ പോസിറ്റീവ് ക്രിക്കറ്റ്‌ കളിക്കാൻ തുടങ്ങി.183 റൺസ് വമ്പൻ ലീഡ് നേടിയ പിന്നാലെയാണ് ഇന്ത്യൻ ടീം ഈ ശൈലി ബാറ്റിംഗ് എന്നത് ശ്രദ്ധേയം.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം വെസ്റ്റിൻഡീസ് ബാറ്റർമാരെ തകർത്തെറിഞ്ഞ് മുഹമ്മദ് സിറാജിന്റെ ഉഗ്രൻ ബോളിംഗ് പ്രകടനം. മത്സരത്തിൽ വമ്പൻ സ്കോറിലേക്ക് കുതിച്ച വെസ്റ്റിൻഡീസിനെ മുഹമ്മദ് സിറാജ് എറിഞ്ഞിടുന്നതാണ് നാലാം ദിവസം കണ്ടത്. മത്സരത്തിൽ ഒരു സമയത്ത് 208ന് 4 എന്ന ശക്തമായ നിലയിലാണ് വിൻഡിസ് നിന്നത്. എന്നാൽ നാലാം ദിവസത്തിന്റെ തുടക്കത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ചവച്ച് 255 റൺസിന് വിൻഡീസിനെ ഓൾഔട്ട് ആക്കാൻ ഇന്ത്യൻ പേസർമാർക്ക് സാധിച്ചു.

ഇതോടുകൂടി 183 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.രണ്ടാം ഇന്നിങ്ങ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ജൈസ്വാൾ : രോഹിത് ശർമ്മ ജോഡി കാഴ്ചവെച്ചത് അത്ഭുത പ്രകടനം. ഇരുവരും വിൻഡിസ് ബൗളർമാരെ തലങ്ങും വിലങ്ങും മർദിച്ചു. ജൈസ്വാൾ ക്ലാസ്സിക്ക് ഷോട്ടുകൾ ആയി മുന്നേറിയപ്പോൾ രോഹിത് തന്റെ സ്വതസിദ്ധ ശൈലിയിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ക്യാപ്റ്റൻ രോഹിത് 44 ബോളിൽ 5 ഫോറും മൂന്ന് സിക്സ് അടക്കം 57 റൺസ് നേടി പുറത്തായി.വെറും 35 പന്തിൽ നിന്നുമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ വേഗതയേറിയ ഫിഫ്റ്റിയാണിത്.

ഇന്നലെ നേടിയ ഫിഫ്‌റ്റിയോടെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ലോകത്തു മറ്റൊരു താരത്തിനും ഇതു വരെ സാധിച്ചിട്ടില്ലാത്ത റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റില്‍ തുടര്‍ച്ചയായി 30 ഇന്നിങ്‌സുകളില്‍ ഇരട്ടയക്ക സ്‌കോര്‍ നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡിന് രോഹിത് അവകാശിയായി.ടെസ്റ്റില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ഇന്നിങ്‌സുകളില്‍ രണ്ടക്ക സ്‌കോര്‍ നേടിയ താരമെന്ന ലോക റെക്കോര്‍ഡ് ശ്രീലങ്കയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ മഹേല ജയവര്‍ധനെയ്ക്കായിരുന്നു. തുടരെ 29 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം രണ്ടക്ക സ്‌കോറുകള്‍ നേടിയത്.

Rate this post