വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്രമെഴുതി രോഹിത് ശർമ്മ-യശസ്വി ജയ്‌സ്വാൾ ഓപ്പണിങ് ജോഡി

ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് ജോഡികളായ ക്യാപ്റ്റൻ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു. രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് നേടിയ ഇന്ത്യൻ ഓപ്പണിംഗ് ജോഡിയായി അവർ മാറി.

മത്സരത്തിൽ ജയ്‌സ്വാളും രോഹിതും ചേർന്ന് ഒന്നാം ഇന്നിംഗ്‌സിൽ 139 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം ഇന്നിംഗ്‌സിൽ 98 റൺസിന്റെ കൂട്ടുകെട്ടാണ് അവർ നേടിയത്.ആദ്യ ഇന്നിംഗ്‌സിലെ ആദ്യ ടെസ്റ്റിലെ 229 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുമായി ഇത് സംയോജിപ്പിപ്പിക്കുമ്പോൾ ഒരു ഓപ്പണിംഗ് ജോഡി എന്ന നിലയിൽ അവർ ആകെ 466 റൺസ് കൂട്ടിച്ചേർത്തു, രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ ഓപ്പണിങ് ജോടിയുടെ ഏറ്റവും കൂടുതൽ റൺസ് ആണിത് .

ഈ റെക്കോർഡ് ഗ്രെയിം സ്മിത്തിന്റെയും നീൽ മക്കെൻസിയുടെയും പേരിലാണ്, 2008 ൽ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയിൽ ഓപ്പണിംഗ് ജോഡിയായി 479 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും ആടൂർ ഇന്നിങ്സിൽ 415 റൺസിന്റെ കൂട്ട്കെട്ട് നേടിയിരുന്നു.1979-80ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 537 റൺസ് കൂട്ടിച്ചേർത്ത സുനിൽ ഗവാസ്‌കറും ചേതൻ ചൗഹാനും ചേർന്നാണ് ഒരു പരമ്പരയിലെ ഇന്ത്യൻ ജോഡിയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട്.

വീരേന്ദർ സെവാഗും ഗൗതം ഗംഭീറും (പാകിസ്ഥാനെതിരെ 477 റൺസ്, 2005) പിന്നാലെയുണ്ട്.രോഹിത്-ജയ്‌സ്വാൾ രണ്ടാം ഇന്നിംഗ്‌സിൽ 8.28 റൺസ് റേറ്റിലാണ് ബാറ്റ് ചെയ്തത്, ഇത് 50 റൺസെങ്കിലും നീണ്ടുനിന്ന ഒരു ഓപ്പണിംഗ് ജോടിയുടെ രണ്ടാമത്തെ ഉയർന്ന റൺ റേറ്റാണ്. 2002ൽ ശ്രീലങ്കയ്‌ക്കെതിരെ 10 റൺസ് റൺ റേറ്റിൽ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ മാർക്കസ് ട്രെസ്കോത്തിക്കും മൈക്കൽ വോണും ചേർന്നാണ് ഒരു ഓപ്പണിംഗ് ജോഡിയുടെ ഏറ്റവും ഉയർന്ന റൺ റേറ്റ്.

ഇഷാൻ കിഷൻ (52), ശുഭ്മാൻ ഗിൽ (29) എന്നിവരുടെ മികവിൽ ഇന്ത്യ 181/2 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.ജൈസ്വാൾ ക്ലാസ്സിക്ക് ഷോട്ടുകൾ ആയി മുന്നേറിയപ്പോൾ രോഹിത് തന്റെ സ്വതസിദ്ധ ശൈലിയിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ക്യാപ്റ്റൻ രോഹിത് 44 ബോളിൽ 5 ഫോറും മൂന്ന് സിക്സ് അടക്കം 57 റൺസ് നേടി പുറത്തായി.യശസ്വി ജയ്‌സ്വാൾ (38) നേടി.നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയ്‌ക്കെതിരേ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയില്‍. ഒരു ദിവസവും എട്ട് വിക്കറ്റും ശേഷിക്കേ 365 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് 289 റണ്‍സ് അകലെയാണ് ആതിഥേയര്‍.

5/5 - (3 votes)