ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനായി രോഹിത് ശർമ്മ|Rohit Sharma
കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് 2023 സൂപ്പർ ഫോർസ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചു.ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് രോഹിത്.
കൊളംബോയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ശേഷം സ്കോർ 22 റൺസിലെത്തിയപ്പോഴാണ് രോഹിത് ശർമ്മ ഈ നാഴികക്കല്ല് നേടിയത്. ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന പതിനഞ്ചാമത്തെ താരമാണ് രോഹിത്.വിരാട് കോഹ്‌ലിക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴികക്കല്ല് തികയ്ക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ താരമായി രോഹിത് ശർമ്മ.
2018ൽ വിശാഖപട്ടണത്ത് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ 205 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോലി ഈ നേട്ടം കൈവരിച്ചത്. തന്റെ 241-ാം ഇന്നിംഗ്സിലാണ് രോഹിത് ഈ നാഴികക്കല്ല് കടന്നത്.കസുൻ രജിതയ്‌ക്കെതിരെ സിക്‌സറടിച്ച് രോഹിത് ശർമ്മ ഈ നേട്ടം സ്വന്തമാക്കി. 259 ഇന്നിഗ്‌സിൽ നിന്നും 10000 റൺസ് നേടിയ സച്ചിനെയാണ് രോഹിത് മറികടന്നത്.വേഗമേറിയ 10,000 ഏകദിന റൺസ്: വിരാട് കോലി – 2018 – 205 ഇന്നിംഗ്‌സ്, രോഹിത് ശർമ്മ – 2023 – 241 ഇന്നിംഗ്‌സ്, സച്ചിൻ ടെണ്ടുൽക്കർ – 2001 – 259 ഇന്നിംഗ്‌സ്,സൗരവ് ഗാംഗുലി – 2005 – 263 ഇന്നിംഗ്‌സ്, റിക്കി പോണ്ടിംഗ് – 2007- 265 ഇന്നിംഗ്‌സ്.
1️⃣0️⃣0️⃣0️⃣0️⃣ ODI runs and counting for Rohit Sharma! 💪🏻
— Sportskeeda (@Sportskeeda) September 12, 2023
Another milestone unlocked for the Hitman, 🔓#RohitSharma #INDvSL #AsiaCup2023 #SportsKeeda pic.twitter.com/04sFXkGZgz
2007ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച രോഹിത് 3 ഡബിൾ സെഞ്ചുറികളും 50 അർധസെഞ്ചുറികളും ഉൾപ്പെടെ 30 സെഞ്ചുറികളുമായി വൈറ്റ് ബോൾ ക്രിക്കറ്റ് ഇതിഹാസമായി മാറി.വിരാട് കോഹ്‌ലി 13,000 റൺസ് തികച്ചതിന് തൊട്ടുപിന്നാലെയാണ് രോഹിതിന്റെ ഈ നേട്ടം.മത്സരത്തിൽ 48 പന്തിൽ നിന്നും 7 ഫോറും രണ്ടു സിക്സുമടക്കം രോഹിത് 53 റൺസ് എടുത്ത് പുറത്തായി.