‘സ്കോർ 3/2 ആയിരുന്നപ്പോൾ ഞാൻ പരിഭ്രാന്തനായിരുന്നു, അത്തരത്തിൽ ഇന്നിംഗ്‌സ് ആരംഭിക്കാൻ ആഗ്രഹിചിരുന്നില്ല’ : രോഹിത് ശർമ്മ |World Cup
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിരാട് കോഹ്‌ലിയുടെയും കെഎൽ രാഹുലിന്റെയും മാച്ച് വിന്നിംഗ് കൂട്ടുകെട്ടിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തോൽപിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ബൗളിംഗിനെയും ഫീൽഡിംഗിനെയും പ്രശംസിച്ചുകൊണ്ട് മത്സരത്തിന് ശേഷം സംസാരിച്ച രോഹിത് മികച്ച പ്രകടനം പുറത്തെടുക്കുന്നത് നല്ല അനുഭവമാണെന്ന് പറഞ്ഞു. ഓസ്‌ട്രേലിയയെ 199 റൺസിന് പുറത്താക്കിയ ഇന്ത്യ 6 വിക്കറ്റും 52 പന്തും ശേഷിക്കെ ലക്ഷ്യം മറികടന്നു.
” ടൂർണമെന്റിൽ ജയത്തോടെ തുടങ്ങിയത് മികതാണ്.ഫീൽഡിംഗിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. കഠിനമായ ചൂടുള്ള സാഹചര്യങ്ങൾക്കിടയിലും ഞങ്ങൾ നന്നായി ഫീൽഡ് ചെയ്തു. ബൗളർമാർ നന്നായി ചെയ്തു, ബൗളർമാർക്ക് അൽപ്പം സഹായമുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. സീമർമാർ റിവേഴ്സ് ചെയ്തു. സ്പിന്നർമാർക്കും നല്ല സഹായമുണ്ടായിരുന്നു, അവർ അത് നന്നായി ചൂഷണം ചെയ്തു, ”രോഹിത് പറഞ്ഞു.
കോഹ്‌ലിയുടെയും രാഹുലിന്റെയും കൂട്ടുകെട്ടിനെ അദ്ദേഹം പ്രശംസിച്ചു, അവർ ഉജ്ജ്വലമായി ബാറ്റ് ചെയ്യുകയും ഇന്ത്യക്ക് വേണ്ടി മത്സരം വിജയിക്കുകയും ചെയ്തു. രോഹിത്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരുടെ ഡക്കായപ്പോൾ ഇന്ത്യ 2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 3 എന്ന നിലയിൽ തകർന്നപ്പോൾ നാലാം വിക്കറ്റിൽ കോഹ്‌ലിയും രാഹുലും ചേർന്ന് 165 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
Rohit Sharma praised KL Rahul's brilliant performance with the bat.pic.twitter.com/gscZNqAsvE
— MI Fans Army™ (@MIFansArmy) October 8, 2023
“ഞങ്ങൾ 3/2 ആയിരുന്നപ്പോൾ ഞാൻ പരിഭ്രാന്തനായിരുന്നു കാരണം ഒരിക്കലും അത്തരത്തിലുള്ള ഒരു ഇന്നിംഗ്‌സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ചും അത്തരമൊരു ലക്ഷ്യത്തെ പിന്തുടരുമ്പോൾ.വിരാടും കെഎൽ രാഹുലും ഉജ്ജ്വലമായി ബാറ്റ് ചെയ്തു, കൂട്ടുകെട്ട് ഞങ്ങളെ സുരക്ഷിതമായി അവസാനത്തിലേക്ക് കൊണ്ടുപോയി. അവർക്ക് ഹാറ്റ് ഓഫ്, ഇത് ഒരു മാച്ച് വിന്നിംഗ് കൂട്ടുകെട്ടായിരുന്നു, ”രോഹിത് കൂട്ടിച്ചേർത്തു.
Rohit Sharma said, "hats off to Virat Kohli and KL Rahul for playing such great knocks". pic.twitter.com/x0R1u1si1r
— Mufaddal Vohra (@mufaddal_vohra) October 8, 2023
ന്യൂഡൽഹിയിൽ ഇന്ത്യയുടെ വരാനിരിക്കുന്ന മത്സരത്തെക്കുറിച്ച് സംസാരിച്ച രോഹിത്, തങ്ങളുടെ എല്ലാ മത്സരങ്ങളും വ്യത്യസ്ത പ്രതലങ്ങളിൽ കളിക്കുന്നതിനാൽ ഇന്ത്യക്ക് ഇത് ഒരു വെല്ലുവിളിയായിരിക്കുമെന്ന് പറഞ്ഞു. ചെന്നൈയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച ഇന്ത്യ, ഒക്‌ടോബർ 11ന് ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെ നേരിടും.ഓസ്‌ട്രേലിയയ്‌ക്കെതിരെ ആറ് വിക്കറ്റിന് വിജയിച്ച ഇന്ത്യ ലോകകപ്പ് 2023 പോയിന്റ് പട്ടികയിൽ +0.883 നെറ്റ് റൺ റേറ്റോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.