‘ആദ്യ പന്തിൽ പുറത്തായെങ്കിലും ഉദ്ദേശ്യം വ്യക്തമായിരുന്നു’ : ഗോൾഡൻ ഡക്കിന് പുറത്തായ സഞ്ജുവിനെയും കോലിയെയും പിന്തുണച്ച് രോഹിത് ശർമ്മ | Sanju Samson

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി 20 യിൽ രണ്ടു സൂപ്പർ ഓവറുകൾ കളിച്ചതിന് ശേഷമാണ് ഇന്ത്യ വിജയം നേടിയെടുത്തത്. നായകൻ രോഹിത് ശർമ്മയുടെ മിന്നുന്ന സെഞ്ചുറിയാണ് മത്സരത്തിലെ സവിശേഷത. രണ്ടു സൂപ്പർ ഓവറിൽ അടക്കം മൂന്ന് തവണയാണ് രോഹിത് ബാറ്റ് ചെയ്യാനിറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായ രോഹിത് മൂന്നാം മത്സരത്തിൽ 69 പന്തില്‍ 121 റണ്സെടുത്തു പുറത്താവാതെ നിന്നു.

രോഹിത് ശർമ്മക്കൊപ്പം നീണ്ട നാളത്തെ ഇടവേളക്ക് സെഹ്‌സാൻ ടി 20 ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിക്ക് മൂന്നാം മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. മത്സരത്തിൽ ഗോൾഡൻ ഡക്ക് ആയെങ്കിലും കോലിയുടെ ഉദ്ദേശ ശുദ്ധിയെ രോഹിത് പ്രശംസിച്ചു. ഗോൾഡൻ ഡക്കിനു മറ്റൊരു താരമായ സഞ്ജു സാംസനെയും രോഹിത് പിന്തുണച്ചു. ആദ്യ രണ്ടു മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു അവസാന മത്സരത്തിൽ നിരാശപെടുത്തിയിരുന്നു. ജിതേഷ് ശര്‍മയ്ക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്.

ബാറ്റിങ്ങില്‍ അവസരം ലഭിച്ചിട്ടും പൂജ്യത്തിനു പുറത്തായി. അതിനുശേഷം സൂപ്പര്‍ ഓവറിലും സഞ്ജു ഇറങ്ങിയെങ്കിലും റണ്‍സൊന്നും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ തങ്ങളുടെ T20I തിരിച്ചുവരവ് നടത്തി.2024 T20 ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരിച്ചുവന്നത്.ആദ്യ രണ്ട് മത്സരങ്ങളിൽ തുടർച്ചയായ ഡക്കുകൾ നേരിട്ടതിന് ശേഷം മൂന്നാം ടി20യിൽ രോഹിത് സെഞ്ച്വറിയുമായി തിരിച്ചുവന്നപ്പോൾ രണ്ടാം മത്സരത്തിൽ 16 പന്തിൽ 29 റൺസ് നേടിയ കോഹ്‌ലി മൂന്നാം മത്സരത്തിൽ സ്‌കോർ ചെയ്യാതെ പുറത്തായി.

മൂന്നാം ടി20യിൽ ഇന്ത്യയുടെ വിജയത്തിന് ശേഷം രോഹിത് കോലിയെയും സഞ്ജുവിനെയും പിന്തുണച്ച് സംസാരിച്ചു.റണ്ണൊന്നും നേടിയില്ലെങ്കിലും കോലിയുടെയും സഞ്ജു സാംസണിന്റെയും ആക്രമണാത്മക സമീപനത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.“കളിക്കാർക്ക് അവരുടെ റോളുകളെക്കുറിച്ചും ഞങ്ങൾ പ്രതീക്ഷിക്കുന്ന ക്രിക്കറ്റിന്റെ ശൈലിയെക്കുറിച്ചും കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. കളിക്കളത്തിൽ ഇറങ്ങുമ്പോൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കളിക്കാർക്ക് മനസ്സിലാകും.തുടക്കം മുതൽ തന്നെ ആക്രമണോത്സുകമായി കളിക്കാൻ കോഹ്‌ലി ശ്രമിച്ചു, അത് അദ്ദേഹത്തിന്റെ പതിവ് ശൈലിയല്ല പക്ഷെ പക്ഷേ അദ്ദേഹം ഉദ്ദേശം പ്രകടിപ്പിച്ചു. അതുപോലെ ആദ്യ പന്തിൽ തന്നെ സാംസൺ പുറത്തായെങ്കിലും ഉദ്ദേശം പ്രകടമായിരുന്നു,” അദ്ദേഹം ജിയോസിനിമ പറഞ്ഞു.

Rate this post