മുന്നിൽ സച്ചിൻ മാത്രം , ലോകകപ്പിലെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കാൻ രോഹിത് ശർമ്മ |World Cup 2023

ലഖ്‌നൗവിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് 2023 മത്സരത്തിൽ ഇന്ത്യ 100 റൺസിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി തുടർച്ചയായ ആറാം വിജയം സ്വന്തമാക്കി. മികച്ച പ്രകടനം പുറത്തടുത്ത ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടി.

101 പന്തിൽ 10 ഫോറും മൂന്ന് സിക്സും സഹിതം 87 റൺസാണ് രോഹിത് നേടിയത്. ലഖ്‌നൗവിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് നിർണായകമായിരുന്നു. ലെഗ് സൈഡിൽ ഒരു ലോഫ്റ്റഡ് ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടെ രോഹിതിനെ ആദീൽ റഷീദ് പുറത്താക്കി.50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിനെ 34.5 ഓവറിൽ 129 റൺസിന് പുറത്താക്കി.

2015 മുതലുള്ള തന്റെ 23-ാം മത്സരത്തിൽ മാത്രം 50 ഓവർ ലോകകപ്പിലെ തന്റെ ഏഴാമത്തെ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് രോഹിത് നേടി. ആറ് പ്ലെയർ ഓഫ് ദ മാച്ച് നേടിയ ഓസ്‌ട്രേലിയൻ പേസർ ഗ്ലെൻ മഗ്രാത്തിനെ ഇന്ത്യൻ ക്യാപ്റ്റൻ മറികടന്നു.36 കാരനായ രോഹിത് ഇപ്പോൾ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ്.ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് (9) നേടിയ താരമെന്ന റെക്കോർഡ് സച്ചിന്റെ പേരിലാണ്.

ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന കപിൽ ദേവിന്റെ റെക്കോർഡ് തകർത്തതിന് പിന്നാലെയാണ് രോഹിത് അഫ്ഗാനിസ്ഥാനെതിരെ തന്റെ ആദ്യ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത്.

Rate this post