അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കാനൊരുങ്ങി രോഹിത് ശർമ്മ; ടി20 ലോകകപ്പിലും ക്യാപ്റ്റനാകാൻ രോഹിത് |Rohit Sharma | Virat Kohli

തന്റെ T20I ഭാവിയെക്കുറിച്ചുള്ള ഒരു പ്രധാന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.2024-ലെ ടി20 ലോകകപ്പിൽ ടീമിനെ നയിക്കാൻ രോഹിത് ശർമ്മ “തയ്യാറാണ്”. ഈ മാസം അഫ്ഗാനിസ്ഥാനെതിരെ നാട്ടിൽ നടക്കുന്ന 3-ടി20 പരമ്പരയിൽ അദ്ദേഹം തന്റെ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്തും.2022 ലെ ടി20 ലോകകപ്പിലെ സെമി ഫൈനൽ പുറത്തായതിന് ശേഷം രോഹിത് ശർമ്മ ഇന്ത്യക്കായി ടി20 ഐ കളിച്ചിട്ടില്ല.

അതിനുശേഷം വിരാട് കോഹ്‌ലിയും ഇന്ത്യക്കായി ഈ ഫോർമാറ്റിൽ കളിച്ചിട്ടില്ല.അഫ്ഗാനിസ്ഥാനെതിരായ ടി20 ഐ പരമ്പരയിൽ രോഹിത് ഇന്ത്യയെ നയിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ വിരാട് കോലി കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.ജനുവരി 11, 14, 17 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ 3 ടി20 മത്സരങ്ങൾ.“ഞങ്ങൾ രോഹിതുമായി ദീർഘനേരം ചർച്ച നടത്തി, ടി20 ലോകകപ്പിൽ നയിക്കാൻ അദ്ദേഹം തയ്യാറാണ്,” ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

രോഹിതിനൊപ്പം കോലിയും ടി 20 വേൾഡ് കപ്പ് കളിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുണ്ട്.ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹം ഇരുവരും വ്യക്തമാക്കിയ സാഹചര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഇവരോട് സംസാരിക്കും.കാര്യങ്ങൾ പോസിറ്റാവായി മുന്നോട്ട് പോവുന്നതെങ്കിൽ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ കോലിയും ഇടം പിടിക്കാനുള്ള സാദ്യതയുണ്ട്. ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാവും രോഹിത്തിനെയും കോലിയെയും ടി20 ലോകകപ്പ് ടീമിലുള്‍പ്പെടുത്തുക

രോഹിതിനും വിശ്രമം നൽകുമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്കും സൂര്യകുമാർ യാദവിനും പരിക്കേറ്റതിനാൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 ഐ പരമ്പരയിൽ രോഹിത് ഇന്ത്യയെ നയിക്കും. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ കെഎൽ രാഹുലിനെ ടി20 ടീമിൽ നിന്ന് ഒഴിവാക്കി.മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ നിയമിച്ചിട്ടുണ്ടെങ്കിലും, 2024 ലെ ടി20 ലോകകപ്പിലും രോഹിത് ഇന്ത്യയുടെ ക്യാപ്റ്റനാകണമെന്ന് ബിസിസിഐയും സെലക്ടർമാരും ആഗ്രഹിക്കുന്നു എന്നതിന്റെ വലിയ സൂചനയാണിത്.

മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി മാറ്റം രോഹിത് ടി20 ലോകകപ്പിൽ അവരെ നയിക്കണമെന്ന ബിസിസിഐയെയും സെലക്ടർമാരുടെയും ചിന്താഗതിയെ ബാധിച്ചിട്ടില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.ലോകകപ്പിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബോർഡും സെലക്ഷൻ പാനലും മതിപ്പുളവാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയോട് ഫൈനലിൽ തോൽക്കുന്നതിന് മുമ്പ് ഇന്ത്യ തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ചു.