‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താൽപര്യമുള്ള കളിക്കാർക്ക് മാത്രമേ ഞങ്ങൾ അവസരം നൽകൂ’: രോഹിത് ശർമ്മ | Rohit Sharma

സെലക്ഷൻ വരുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിനായി ആഗ്രഹിക്കുന്ന കളിക്കാർക്ക് മുൻഗണന നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. സമീപകാല ഇന്ത്യൻ ടെസ്റ്റ് ടീമുകളുടെ ഭാഗമായിരുന്നെങ്കിലും രഞ്ജി ട്രോഫി മത്സരങ്ങൾ ഒഴിവാക്കിയ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ പരാമര്ശിച്ചായിരുന്നു രോഹിത് ശർമ്മ പറഞ്ഞത്.

രഞ്ജി ട്രോഫി കളിക്കാൻ ആവശ്യപ്പെട്ടിട്ടും ഇഷാൻ കിഷാനടക്കമുള്ള താരങ്ങൾ ടീമിനൊപ്പം ചേർന്നിരുന്നില്ല. രഞ്ജി ട്രോഫി കളിക്കാൻ ആവശ്യപ്പെട്ടിട്ടും ഇഷാൻ കിഷാനടക്കമുള്ള താരങ്ങൾ ടീമിനൊപ്പം ചേർന്നിരുന്നില്ല. ഈ നീക്കത്തിൽ ബി​സിസിഐ സെക്രട്ടറി ജയ്ഷാ ഉൾപ്പടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ശർമ്മയും പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.

” ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും കഠിനമായ ഫോർമാറ്റാണ്,” റാഞ്ചിയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ചതിന് ശേഷം രോഹിത് പറഞ്ഞു. “നിങ്ങൾക്ക് വിജയം വേണമെങ്കിൽ, ഈ കടുത്ത ഫോർമാറ്റിൽ മികവ് പുലർത്തണമെങ്കിൽ താല്പര്യം ആവശ്യമാണ്.അത് വളരെ പ്രധാനമാണ്. അങ്ങനെയുള്ള കളിക്കാർക്ക് മാത്രമേ ഞങ്ങൾ അവസരം നൽകൂ” രോഹിത് പറഞ്ഞു.

നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്നവരെല്ലാം ടെസ്റ്റ് ക്രിക്കറ്റിനോട് ആവേശമുള്ളവരാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ വളരെ കുറച്ച് അവസരങ്ങൾ മാത്രമെ ലഭിക്കു. അത് ഉപയോ​ഗിക്കാത്ത താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് രോഹിത് ശർമ്മ പറഞ്ഞു.ഈ വർഷത്തിൻ്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഇന്ത്യയുടെ ടെസ്റ്റ് ടീമിൻ്റെ ഭാഗമായിരുന്നു കിഷൻ, എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ പരമ്പരയിൽ നിന്ന് പിന്മാറി.

അതിനുശേഷം, അദ്ദേഹം ഒരു മത്സര ക്രിക്കറ്റും കളിച്ചിട്ടില്ല, കൂടാതെ ഈ സീസണിൽ ജാർഖണ്ഡിൻ്റെ എല്ലാ രഞ്ജി മത്സരങ്ങളിൽ നിന്നും പുറത്തായി.മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് പുറത്താകുന്നതിന് മുമ്പ് അയ്യർ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾ കളിച്ചു. ബറോഡയ്‌ക്കെതിരായ മുംബൈയുടെ രഞ്ജി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

Rate this post