സഞ്ജു സാംസണല്ല! ഏകദിനത്തിൽ നാലാം നമ്പറിൽ ഈ താരം വരണമെന്ന് ആർ പി സിംഗ്
കെഎൽ രാഹുലിനും ശ്രേയസ് അയ്യർക്കും പരിക്കേറ്റതോടെ ഇന്ത്യയുടെ ഏകദിന മധ്യനിര ഇപ്പോൾ അൽപ്പം ക്ഷീണിച്ചതായി തോന്നുന്നു. ഇതിന്റെ ഫലമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഏകദിന ടീമിൽ സഞ്ജു സാംസണെ തിരിച്ചുവിളിച്ചു.
മധ്യനിരയിൽ സഞ്ജു സാംസണെ പരീക്ഷിക്കുന്നതിനായി പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുമെന്ന് ആളുകൾ പ്രതീക്ഷിച്ചിരുന്നു പ്രത്യേകിച്ച് രാഹുലിനും അയ്യർക്കും പരിക്കേറ്റതിനാൽ. എന്നാൽ ആദ്യ ഏകദിനത്തിൽ അദ്ദേഹം പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ല. അൻപത് ഓവർ ഫോർമാറ്റിൽ ഇന്ത്യയുടെ മധ്യനിര ഓപ്‌ഷൻ ആകേണ്ടത് സൂര്യകുമാർ യാദവാണെന്നും സഞ്ജു സാംസണല്ലെന്നും മുൻ ഇന്ത്യൻ പേസർ ആർപി സിംഗ് പോലും അഭിപ്രായപെട്ടു.
ശ്രേയസ് അയ്യർ ഇല്ലെങ്കിൽ നമ്പർ ഇല്ലെങ്കിൽ സൂര്യകുമാർ യാദവ് മികച്ച ഓപ്ഷനാണെന്ന് ആർപി സിംഗ് പറഞ്ഞു.’നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഓപ്ഷന്‍ സൂര്യകുമാര്‍ യാദവാണ്. സൂര്യയെ ബാക്കപ്പായി കാണുന്നുണ്ടെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തിന് നല്‍കണം. പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് സൂര്യ. അനുഭവസമ്പന്നനായ ബാറ്റ്‌സ്മാനായ സൂര്യക്ക് ടീമിനെ വലിയ സ്‌കോറിലേക്ക് എത്തിക്കാൻ സാധിക്കും. അങ്ങനെ ഒരു ഇന്നിങ്‌സ് ഉണ്ടാവുമ്പോള്‍ ഇപ്പോള്‍ ഉയരുന്ന എല്ലാ വിമര്‍ശനങ്ങളും അവസാനിക്കും’ ആര്‍പി സിങ് ജിയോസിനിമയിൽ പറഞ്ഞു.
RP Singh backs #SuryakumarYadav
— Deepanshu Thakur (@realdpthakur17) July 28, 2023
as India's No. 4 option for ODI World Cup 2023
“Suryakumar Yadav is a good option for No. 4, along with Shreyas, provided he is fit. But if you are looking at him even as a backup option, it is important to give him game-time and he is certainly… pic.twitter.com/yBfl1NJhmY
ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിനുള്ള പ്ലെയിംഗ് ഇലവനിൽ സൂര്യകുമാർ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.മൂന്നാം നമ്പറിൽ ക്രീസിലെത്തിയെങ്കിലും ബാറ്റിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.25 പന്തിൽ 19 റൺസ് നേടാനേ സൂര്യക്ക് കഴിഞ്ഞുള്ളൂ.
RP Singh said, "The way Surya is batting, and the kind of batter that he is, he can be a good option for No 4 or 5 for India in ODIs"#Cricket #CricketNews #CricketTwitter #RPSingh #SuryakumarYadav #TeamIndia #IndianCricketTeam pic.twitter.com/X4GhjqVzvf
— CricInformer (@CricInformer) July 28, 2023