‘സഞ്ജുവിന് സ്ഥിരമായി അവസരം നൽകണം, നാല് അല്ലെങ്കിൽ അഞ്ച് പൊസിഷനിൽ സ്ഥിരമായി കളിപ്പിക്കണം’

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്ലെയിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു.വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും വിശ്രമം അനുവദിച്ചതോടെ, ആദ്യ ഏകദിനത്തിലെന്നപോലെ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തു. സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയപ്പോൾ സൂര്യകുമാർ യാദവ് ആറാം നമ്പറിൽ എത്തിയിരുന്നു.

വലിയ പ്രതീക്ഷയോടെയെത്തിയ സഞ്ജുവിന് 19 പന്തിൽ ഒമ്പത് റൺസ് മാത്രമേ നേടാനായുള്ളൂ. സഞ്ജുവിനെതിരെ വിമര്ശനം ഉയരുമ്പോഴും അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ബിസിസിഐ സെലക്ടർ സാബ കരീം.“സഞ്ജു സാംസണ്‍ മിടുക്കനായ വിക്കറ്റ് കീപ്പറാണ്. ഒരു വിക്കറ്റ് കീപ്പർ എന്നതിനെക്കാൾ സഞ്ജു വളരെ മികച്ച ഒരു ബാറ്ററാണ്. ഒരു പൊസിഷനിൽ അവന് സ്ഥിരമായി അവസരം നൽകണം. മധ്യനിരയിൽ, നാലോ അഞ്ചോ സ്ഥാനത്താണ് പരിഗണിക്കുന്നതെങ്കിൽ അദ്ദേഹം അവിടെ കളിക്കണം. ​ സാബ കരീം പറഞ്ഞു.

‘ഈ രീതി എല്ലാവരേയും ആശയക്കുഴപ്പത്തിലാക്കുന്നു,കെഎൽ രാഹുൽ വരുമ്പോൾ, ഇഷാൻ കിഷൻ ഓപ്പൺ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്പോൾ, ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ നന്നായി ചെയ്താലുംഎന്ത് ചെയ്യും? അവൻ ലോകകപ്പിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യില്ല”സാബ കരീം കൂട്ടിച്ചേർത്തു.ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ നടത്തുന്ന പരീക്ഷണങ്ങൾക്കെതിരെ വലിയ വിമര്ശനം ഉയർന്ന വന്നിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും മുൻ ക്യാപ്റ്റൻ വിരാട് കോലിയെയും പുറത്തിരുത്തിയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് 6 വിക്കറ്റിൻ്റെ നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. 

5/5 - (1 vote)