’49-ൽ നിന്ന് 50-ലേക്ക് പോകാൻ ഞാൻ 365 ദിവസമെടുത്തു, എന്നാൽ കടന്ന് വരും ദിവസങ്ങളിൽ….. ‘ : സെഞ്ച്വറി നേടിയ വിരാട് കോലിയെ അഭിനന്ദിച്ച് സച്ചിൻ |Virat Kohli

വിരാട് കോഹ്‌ലിയുടെ 49-ാം ഏകദിന സെഞ്ചുറിയെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിലാണ് വിരാട് കോലി സെഞ്ചുറികളിൽ സച്ചിന്റെ ഒപ്പമെത്തിയത്.തന്റെ ജന്മദിനത്തില്‍. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ തന്റെ ഏകദിന കരിയറിലെ 49-ാം സെഞ്ച്വറി സ്വന്തമാക്കിയത്.

കോഹ്‌ലി 121 പന്തില്‍ പത്ത് ഫോറടക്കം 101 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.രണ്ട് മത്സരങ്ങളിൽ തന്റെ റെക്കോർഡ് തകർക്കണമെന്നും സച്ചിൻ കോഹ്‌ലിയോട് ആവശ്യപ്പെട്ടു.“വിരാട് നന്നായി കളിച്ചു, 49-ൽ നിന്ന് 50-ലേക്ക് പോകാൻ ഞാൻ 365 ദിവസമെടുത്തു നിങ്ങൾ 49-ൽ നിന്ന് 50-ലേക്ക് പോയി അടുത്ത കുറച്ച് ദിവസങ്ങളിൽ എന്റെ റെക്കോർഡ് തകർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ” സച്ചിൻ സോഷ്യൽ മീഡിയയിൽ ക്കുറിച്ചു.മത്സരത്തിൽ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായതിന് ശേഷമായിരുന്നു വിരാട് കോഹ്ലി ക്രീസിൽ എത്തിയത്.

വളരെ സ്ലോ ആയ പിച്ചിൽ പതിഞ്ഞ താളത്തിലാണ് വിരാട് കോഹ്ലി ഇന്നിങ്സ് ആരംഭിച്ചത്. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമൊപ്പം ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുക എന്നതായിരുന്നു കോഹ്ലിയുടെ ലക്ഷ്യം. എന്നാൽ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചായതിനാൽ തന്നെ വളരെ പതിയെയാണ് കോഹ്ലി നീങ്ങിയത്. മത്സരത്തിൽ 64 പന്തുകൾ നേരിട്ടായിരുന്നു വിരാട് കോഹ്ലി തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. മാത്രമല്ല ശ്രേയസ് അയ്യരുമൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 134 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ വിരാട്ടിന് സാധിച്ചു.

തന്റെ അർദ്ധ സെഞ്ച്വറിക്ക് ശേഷവും വിരാട് കോഹ്ലി ഇന്ത്യക്കായി ക്രീസിലുറച്ചു. മത്സരത്തിൽ 119 പന്തുകളിൽ നിന്നായിരുന്നു വിരാട് തന്റെ 49ആം സെഞ്ചുറി സ്വന്തമാക്കിയത്. മത്സരത്തിൽ 121 പന്തുകൾ നേരിട്ട വിരാട് കോഹ്ലി 101 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 10 ബൗണ്ടറികൾ ഉൾപ്പെട്ടു. ഇന്ത്യയെ മത്സരത്തിൽ ശക്തമായ ഒരു നിലയിൽ എത്തിക്കാനും വിരാട് കോഹ്ലിയുടെ ഇന്നിങ്സിന് സാധിച്ചിട്ടുണ്ട്. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മികവിൽ നിശ്ചിത 50 ഓവറുകളിൽ 326 റൺസ് ആണ് ഇന്ത്യ സ്വന്തമാക്കിയത്.

5/5 - (1 vote)