ദൈവത്തിനൊപ്പം !! സെഞ്ചുറികളിൽ സച്ചിന്റെ റെക്കോർഡിനൊപ്പമെത്തി വിരാട് കോലി |Virat Kohli

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് വിരാട് കോഹ്ലി. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ് വിരാട് കോഹ്ലി നേടിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടുന്ന താരമായി വിരാട് കോഹ്ലി മാറി.

മുൻപ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്നു ഈ റെക്കോർഡ്. തന്റെ ഏകദിന കരിയറിൽ 49 സെഞ്ചുറികളാണ് സച്ചിൻ നേടിയിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ ഇന്നിംഗ്സിലൂടെ സച്ചിനൊപ്പം എത്താൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്.മത്സരത്തിൽ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായതിന് ശേഷമായിരുന്നു വിരാട് കോഹ്ലി ക്രീസിൽ എത്തിയത്.

വളരെ സ്ലോ ആയ പിച്ചിൽ പതിഞ്ഞ താളത്തിലാണ് വിരാട് കോഹ്ലി ഇന്നിങ്സ് ആരംഭിച്ചത്. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമൊപ്പം ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുക എന്നതായിരുന്നു കോഹ്ലിയുടെ ലക്ഷ്യം. എന്നാൽ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചായതിനാൽ തന്നെ വളരെ പതിയെയാണ് കോഹ്ലി നീങ്ങിയത്. മത്സരത്തിൽ 64 പന്തുകൾ നേരിട്ടായിരുന്നു വിരാട് കോഹ്ലി തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. മാത്രമല്ല ശ്രേയസ് അയ്യരുമൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 134 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ വിരാട്ടിന് സാധിച്ചു.

തന്റെ അർത്ഥസെഞ്ച്വറിക്ക് ശേഷവും വിരാട് കോഹ്ലി ഇന്ത്യക്കായി ക്രീസിലുറച്ചു. മത്സരത്തിൽ 119 പന്തുകളിൽ നിന്നായിരുന്നു വിരാട് തന്റെ 49ആം സെഞ്ചുറി സ്വന്തമാക്കിയത്. മത്സരത്തിൽ 121 പന്തുകൾ നേരിട്ട വിരാട് കോഹ്ലി 101 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 10 ബൗണ്ടറികൾ ഉൾപ്പെട്ടു. ഇന്ത്യയെ മത്സരത്തിൽ ശക്തമായ ഒരു നിലയിൽ എത്തിക്കാനും വിരാട് കോഹ്ലിയുടെ ഇന്നിങ്സിന് സാധിച്ചിട്ടുണ്ട്. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മികവിൽ നിശ്ചിത 50 ഓവറുകളിൽ 326 റൺസ് ആണ് ഇന്ത്യ സ്വന്തമാക്കിയത്. ശക്തമായ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരക്കെതിരെ ഇന്ത്യയ്ക്ക് ഈ റൺസ് മതിയാവുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു.

Rate this post