അർദ്ധ സെഞ്ചുറികളുമായി സച്ചിനും , സഞ്ജുവും , രോഹൻ പ്രേമും :ഛത്തീസ്ഗഡിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക് | Ranji Trophy

ഛത്തീസ്ഗഢിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ കേരളം മികച്ച നിലയിൽ. ആദ്യ ദിനം അവസാനിക്കുമ്പോൾ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 2019 റൺസ് ആണ് നേടിയിരിക്കുന്നത്. സഞ്ജു സാംസണ്‍ (57), വിഷ്ണു വിനോദ് (10) എന്നിവരാണ് ക്രീസില്‍.71 പന്തിൽ ഒമ്പത് ഫോറുകൾ അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.

91 റൺസ് നേടിയ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. വലിയ തകർച്ചയോടെയാണ് കേരളം ബാറ്റിംഗ് ആർമഭിച്ചത്, സ്കോർ ബോർഡിൽ നാല് റൺസ് ഉള്ളപ്പോൾ ഓപ്പണർമാരായ രോഹൻ കുന്നുമ്മലിനെയും ജലജ് സക്‌സേനയെയും കേരളത്തിന് നഷ്ടമായി. സച്ചിൻ ബേബിയും രോഹൻ പ്രേമും ചേർന്ന് മൂന്നാം വിക്കറ്റിൽ 135 റൺസ് കൂട്ടിച്ചേർത്തു.

54 റൺസെടുത്ത രോഹൻ റണ്ണൗട്ടായി. 144 പന്തിൽ എട്ട് ഫോറുകൾ സഹിതമാണ് രോഹൻ 54 റൺസ് നേടിയത്.നാലാം വിക്കറ്റിൽ ക്യാപ്റ്റൻ സഞ്ജു സാംസണുമായി ചേർന്ന് സച്ചിൻ 48 റൺസ് കൂട്ടിച്ചേർത്തു.തൻ്റെ പതിമൂന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിക്ക് അരികെ വെച്ച് 91 റൺസ് നേടിയ സച്ചിനെ ആശിഷ് ചൗഹാൻ പുറത്താക്കി.180 പന്തിൽ 11 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു 35കാരൻ്റെ ഇന്നിങ്‌സ്.മോശം വെളിച്ചം കാരണം ദിവസം 74 ഓവർ മാത്രമേ സാധ്യമായുള്ളൂ.

നാല് മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റുമായി ഛത്തീസ്ഗഡ് നാലാം സ്ഥാനത്താണ്. എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ നാല് കളികളിൽ നിന്ന് അഞ്ച് പോയിൻ്റ് മാത്രമുള്ള കേരളം ആറാം സ്ഥാനത്താണ്.കേരളം 74 ഓവറിൽ 219/4 (സച്ചിൻ ബേബി 91, സഞ്ജു സാംസൺ 57 ബാറ്റിംഗ്, രോഹൻ പ്രേം 54; ആശിഷ് ചൗഹാൻ 2/47)

4.5/5 - (2 votes)