‘കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആകണം, കപ്പ് നേടാനും ഞാൻ ആഗ്രഹിക്കുന്നു’ : സച്ചിൻ സുരേഷ് | Kerala Blasters
സെപ്റ്റംബർ 13-ന് ഐഎസ്എൽ 2024/25 സീസണ് തുടക്കമാവുകയാണ്. ആദ്യ മത്സരത്തിൽ നിലവിലെ ഷീൽഡ് വിന്നേഴ്സ് ആയ മോഹൻ ബഗാൻ സൂപ്പർ ജിയന്റ്സും, നിലവിലെ ഐഎസ്എൽ കപ്പ് ജേതാക്കൾ ആയ മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. മത്സരം മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ട് ആയ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുക.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സി ആണ്.കേരള ബ്ലാസ്റ്റേഴ്സിന്‍റെ കഴിഞ്ഞ സീസണിലെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ മലയാളി സൂപ്പർ താരമായ സച്ചിൻ സുരേഷായിരുന്നു.മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു.എന്നാൽ അവസാനത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. അതുകൊണ്ടുതന്നെ ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.ഈയിടെയാണ് അദ്ദേഹം പരിക്കിൽ നിന്നും മുക്തനായത്.പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് താരം ഇപ്പോൾ ക്ലബ്ബിനോടൊപ്പം മറ്റൊരു സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് സച്ചിൻ സുരേഷ്.
Sachin Suresh 🗣️“I want to becomethe best goalkeeper in the history of Kerala Blasters, I want to have most cleansheets & to win the cup for Blasters.” @thatsMalayalam #KBFC pic.twitter.com/FzDVvHDlRT
— KBFC XTRA (@kbfcxtra) September 6, 2024
““ഞാൻ നല്ല ഫോമിലായിരിക്കുമ്പോൾ പരിക്ക് വന്നതിനാൽ തുടക്കത്തിൽ ഞാൻ നിരാശനായിരുന്നു, എന്നാൽ പരിക്കുകൾ കളിയുടെ ഭാഗമാണെന്ന് ഞാൻ പെട്ടെന്ന് അംഗീകരിച്ചു. പരിശീലകർ, സ്റ്റാഫ്, ഫിസിയോകൾ, ഡോക്ടർമാർ, എൻ്റെ കുടുംബം എന്നിവരിൽ നിന്നുള്ള അപാരമായ പിന്തുണ ഈ സമയത്ത് അവിശ്വസനീയമാംവിധം സഹായകരമായിരുന്നു. വേഗം സുഖം പ്രാപിച്ച് ഫിറ്റ്നസ് വീണ്ടെടുക്കുക എന്നതായിരുന്നു എൻ്റെ ലക്ഷ്യം”കഴിഞ്ഞ സീസണിലെ പരിക്കിനെ കുറിച്ച് ചോദിച്ചപ്പോൾ ഗോൾകീപ്പർ സച്ചിൻ സുരേഷ് പറഞ്ഞു.
“ഡ്യൂറൻഡ് കപ്പിൽ ബെംഗളൂരുവിനെതിരെ ടീമിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. ഗെയിമിന് രണ്ടാഴ്ച മുമ്പ് മാത്രമാണ് ഞാൻ പരിശീലനം നേടിയത് എന്നതിനാൽ, ഞാൻ എൻ്റെ പരമാവധി ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ലീഗിൽ മികച്ചവരാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ക്ലബ്ബിനായി 100 ശതമാനം ഞാൻ നൽകും” അദ്ദേഹം കൂട്ടിച്ചേർത്തു.‘ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആയിക്കൊണ്ട് എനിക്ക് മാറേണ്ടതുണ്ട്.ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ എനിക്ക് നേടണം. മാത്രമല്ല ബ്ലാസ്റ്റേഴ്സിനോടൊപ്പം കിരീടം നേടുകയും വേണം” അദ്ദേഹം പറഞ്ഞു.