സാഫ് കപ്പിൽ ഒൻപതാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ,എതിരാളികൾ കരുത്തരായ കുവൈറ്റ് |India
ഇന്ന് ബെംഗളൂരുവിൽ നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കുവൈറ്റിനെ നേരിടുമ്പോൾ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ തങ്ങളുടെ ഒമ്പതാം കിരീടം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സെമിഫൈനലിൽ ലെബനനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്കെത്തിയത്.
അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് കുവൈറ്റ് കലാശ പോരാട്ടത്തിനെത്തുന്നത്.ടൂർണമെന്റിലെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണിത്, ഗ്രൂപ്പ് എ ഘട്ടത്തിൽ അവരുടെ മുൻ മത്സരം 1-1 സമനിലയിൽ അവസാനിച്ചു.കണ്ഠീരവ സ്റ്റേഡിയത്തിൽ ഹോം ആരാധകർക്ക് മുന്നിൽ മത്സരിക്കുന്നത് ഇന്ത്യക്ക് നേരിയ മുൻതൂക്കം നൽകുന്നുണ്ട്.ഫൈനലിൽ മികച്ച പ്രകടനം നടത്താനുള്ള ടീമിന്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിചിരിക്കുകയാണ് അസിസ്റ്റന്റ് കോച്ച് മഹേഷ് ഗാവ്ലി.
പാക്കിസ്ഥാനെതിരെയും കുവൈറ്റിനെതിരെയും ലഭിച്ച മഞ്ഞക്കാർഡ് കാരണം ലെബനനെതിരെയുള്ള സെമിഫൈനൽ നഷ്ടമായ പ്രധാന ഡിഫൻഡർ സന്ദേശ് ജിങ്കന്റെ തിരിച്ചുവരവ് ഇന്ത്യക്ക് ഗുണമായി തീരും.ജിങ്കന്റെ അഭാവത്തിൽ അൻവർ അലി മികച്ച പ്രകടനമാണ് നടത്തിയത്. സെമിയിൽ ലെബനൻ ആക്രമണങ്ങളെ തടയുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.SAFF അച്ചടക്ക സമിതി ഏർപ്പെടുത്തിയ രണ്ട് മത്സര വിലക്ക് കാരണം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് നിർഭാഗ്യവശാൽ ഈ മത്സരത്തിനുള്ള ഇന്ത്യൻ ഡഗൗട്ടിൽ നിന്ന് വിട്ടുനിൽക്കും.
കുവൈത്തിനെതിരായ മത്സരത്തിനിടെ സ്റ്റിമാകിന് ടൂർണമെന്റിലെ തന്റെ രണ്ടാമത്തെ ചുവപ്പ് കാർഡ് ലഭിച്ചിരുന്നു.ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഗോൾ നേടിയ ഛേത്രി ലെബനനെതിരായ സെമിയിൽ ഷൂട്ടൗട്ടിൽ പെനാൽറ്റി ഗോളാക്കി മാറ്റുകയും ചെയ്തു. 38 കാരനായ ഇന്ത്യൻ ക്യാപ്റ്റൻ മികച്ച ഫോമിലാണ് കളിക്കുന്നത്.ഛേത്രിയെ ഒഴിച്ചുനിർത്തിയാൽ മറ്റു താരങ്ങളിൽനിന്ന് കാര്യമായ ഗോൾ സ്കോറിങ് ഇല്ല. അഞ്ചു ഗോളുമായി ടൂർണമെന്റിലെ ടോപ്സ്കോററാണ് ഛേത്രി. സഹൽ അബ്ദുൾ സമദ്, മഹേഷ് സിംഗ്, ഉദാന്ത സിംഗ് എന്നിവർ ഛേത്രിക്ക് പിന്തുണയുമായി പിന്നിൽ തന്നെയുണ്ട്.
India 🇮🇳 & Kuwait 🇰🇼 gear up for battle royale ⚔️🔥
— Indian Football Team (@IndianFootball) July 3, 2023
Both teams met in the group stage, producing a thrilling but anticlimactic 1-1 draw from the #BlueTigers' 🐯 point of view.
Read more 👉🏽 https://t.co/1c8uaUgfAM#SAFFChampionship2023 🏆 #KUWIND #IndianFootball ⚽️ pic.twitter.com/p40qqbHbZj
കുവൈറ്റ് ശക്തരായ എതിരാളികൾ ആണെന്ന് ഇന്ത്യക്ക് നന്നായി അറിയാം , അത്കൊണ്ട് വിജയം നേടാൻ മികച്ച പ്രകടനത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല.ഇതുവരെ സാഫ് കപ്പ് നടന്നത് 13 തവണ. 12 തവണയും ഇന്ത്യ ഫൈനലിലെത്തി. എട്ട് തവണ ചാമ്പ്യന്മാരായി. രണ്ട് വര്‍ഷം മുമ്പ് നടന്ന പതിപ്പില്‍ ഇന്ത്യ തന്നെയാണ് കിരീടം നേടിയത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മികവിന്റെ പാതയിലാണ് ഇന്ത്യന്‍ ഫുട്ബോള്‍. ക്രൊയേഷ്യന്‍ പരിശീലകന് ഇഗര്‍ സ്റ്റിമാച്ചിന് കീഴില്‍ വിജയങ്ങള്‍ വാരിക്കുട്ടുന്ന ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ച ഫിഫ റാങ്കിങ്ങില്‍ 100-ാം റാങ്കിലേക്ക് കുതിച്ചിരുന്നു.
ɪᴛ ᴀʟʟ ᴄᴏᴍᴇꜱ ᴅᴏᴡɴ ᴛᴏ ᴛʜɪꜱ 🔥⚔️
— Indian Football Team (@IndianFootball) July 4, 2023
The #BlueTigers 🐯 take on Kuwait for the #SAFFChampionship2023 FINAL 🏆🤩😍
Watch the match LIVE on @FanCode and @ddsportschannel 📱📺 #KUWIND #IndianFootball pic.twitter.com/l86JHBSYT5
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ 100-ാം റാങ്കിലെത്തിയത്. പരാജയമറിയാതെ 10 മത്സരങ്ങൾ പിന്നിട്ട ഇന്ത്യയും കുവൈത്തും കലാശക്കളിയിൽ ഏറ്റുമുട്ടുമ്പോൾ കരുത്തരുടെ പോരാട്ടമാകും.ഫൈനലിന്റെ തത്സമയ സ്ട്രീമിംഗ് ഫാൻകോഡിൽ ആയിരിക്കും,ഡിഡി ഭാരതി ടിവി ചാനലിലും മത്സരം കാണാൻ സാധിക്കും. ഇന്ത്യൻ സമയം 7 .30 കാണ് മത്സരം നടക്കുക.