വലിയ സ്കോർ നേടാനാവാതെ സഞ്ജു സാംസൺ , മുംബൈക്കെതിരെ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് | Sanju Samson

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ മുംബൈയ്‌ക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ വലിയ സ്കോർ നേടാനാവാതെ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്ത്. 36 പന്തിൽ നിന്നും അഞ്ചു ബൗണ്ടറികൾ അടക്കം 38 റൺസ് നേടിയ സഞ്ജുവിനെ മുലാനി പുറത്താക്കി. അഫ്ഗാനെതിരെയുള്ള അവസാന ടി 20 യിൽ അവസരം ലഭിച്ചെങ്കിലും സഞ്ജു പൂജ്യത്തിനു പുറത്തായിരുന്നു.

നാലാം വിക്കറ്റിൽ സച്ചിൻ ബേബിക്കൊപ്പം 61 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താൻ സഞ്ജുവിന് സാധിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടിയിട്ടുണ്ട്. 65 റൺസുമായി സച്ചിൻ ബേബിയും 29 റൺസുമായി വിഷ്ണുവിനോദുമാണ് ക്രീസിൽ.മുംബൈക്കായി മോഹിത് അവസ്തി രണ്ടു വിക്കറ്റ് വീഴ്ത്തി.251 റണ്‍സിന് മുംബൈയെ ഓള്‍ഔട്ട് ആക്കിയതിന് ശേഷം മികച്ച ലീഡ് ലക്ഷ്യമാക്കി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഒന്നാം വിക്കറ്റിൽ കുന്നുമ്മലും കൃഷ്ണപ്രസാദും ചേർന്ന് 46 റൺസെടുത്തു.

21 റൺസ് നേടിയ കൃഷ്ണ പ്രസാദിനെ മോഹിത് അവസ്തി പുറത്താക്കി.വെറ്ററൻ ബാറ്റർ രോഹൻ പ്രേം തന്റെ നൂറാം ഫസ്റ്റ് ക്ലാസ് ഗെയിമിൽ ഡക്കിന് പുറത്തായി. വലംകൈയ്യൻ മീഡിയം പേസർ അവസ്തിയുടെ പന്തിൽ 37 കാരനായ ഇടങ്കയ്യൻ പുറത്തായി.മൂന്നാം വിക്കറ്റിൽ 61 റൺസിന്റെ കൂട്ടുകെട്ടാണ് കുന്നുമ്മലും സച്ചിൻ ബേബിയും ചേർന്ന് നേടിയത്.77 പന്തിൽ എട്ട് ബൗണ്ടറികളോടെ 56 റൺസ് നേടിയ കുന്നുമ്മലിനെ ശിവം ദുബൈ ക്‌ളീൻ ബൗൾഡ് ചെയ്തു.

ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈയെ കേരളം 251ന് പുറത്താക്കിയിരുന്നു.നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്.ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. തനുഷ് കൊട്യന്‍ (56), ഭുപന്‍ ലാല്‍വാനി (50), ശിവം ദുബെ (51) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്.ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Rate this post