❝ഗോൾഡൻ ഡക്കായി സഞ്ജു സാംസൺ ,പ്രതീക്ഷകൾ അവസാനിക്കുന്നു❞|Sanju Samson

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ടി;20 ലോകക്കപ്പ് പ്ലാനുകൾ ഭാഗമാണ് മലയാളി വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു വി സാംസൺ. ഐപിഎല്ലിൽ അടക്കം ഗംഭീരമായ മികവുമായി മുന്നേറുന്ന സഞ്ജുവിന് പക്ഷേ ഇന്ത്യൻ ടീമിൽ സ്ഥിരമാകുവാൻ കഴിഞ്ഞിട്ടില്ല. എങ്കിലും സഞ്ജുവിന്റെ ടാലെന്റിൽ ആർക്കും തന്നെ യാതൊരു സംശയവുമില്ല.

അയർലാൻഡ് എതിരായ രണ്ടാം ടി :20യിൽ തന്റെ പ്രഥമ അന്താരാഷ്ട്ര ഫിഫ്റ്റി സ്വന്തമാക്കിയ സഞ്ജുവിന് ഇംഗ്ലണ്ട് എതിരായ ഒന്നാം ടി :20ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സ്ഥാനം ലഭിച്ചിരുന്നു. അയർലാൻഡ് എതിരായ പ്രകടനം അടിസ്ഥാനത്തിൽ സഞ്ജു ഇംഗ്ലണ്ട് എതിരെ കളിച്ചേക്കുമെന്നാണ് സൂചന. അതേസമയം ഇപ്പോൾ മലയാളി ക്രിക്കറ്റ്‌ ഫാൻസിനു അടക്കം നിരാശ മാത്രം നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ഇപ്പോൾ പുരോഗമിക്കുന്ന ഇന്ത്യ : നോർത്താപ്ടൺഷെയർ സന്നാഹ മാച്ചിൽ ഗോൾഡൻ ഡക്കായി പുറത്തായിരിക്കുകയാണ് സഞ്ജു വി സാംസൺ. കളിയിൽ ഓപ്പണർ റോളിൽ എത്തിയ സഞ്ജുവിന് ആദ്യത്തെ ബോളിൽ തന്നെ വിക്കെറ്റ് നഷ്ടമായി വിഷമിക്കേണ്ടി വന്നു. ഈ ഒരു മോശം പ്രകടനം സഞ്ജുവിന്റെ ഇനിയുള്ള അവസരങ്ങളെ ബാധിക്കുമോ എന്നാണ് മലയാളി ക്രിക്കറ്റ്‌ പ്രേമികൾ അടക്കം ആശങ്ക. നേരത്തെ ഒന്നാം സന്നാഹ മാച്ചിൽ സഞ്ജു സാംസൺ 38 റൺസ്‌ നേടിയിരുന്നു.ഓഫ് സ്പിന്നർ ബോളിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സഞ്ജു പുറത്തായത്. സഞ്ജുവിന്റെ വിക്കെറ്റ് നഷ്ടം ഒരുവേള ഇന്ത്യൻ ക്യാമ്പിൽ അടക്കം ഞെട്ടലായി മാറി.

ഇന്ത്യൻ സ്‌ക്വാഡ് : ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ (വിസി), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ, അക്സർ പട്ടേൽ, ദിനേഷ് കാർത്തിക് (wk), ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക് , അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌നോയ്.

Rate this post