സഞ്ജു സാംസൺ തുടരണം !! വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ മലയാളി താരം കളിക്കണമെന്ന് ആകാശ് ചോപ്ര
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസണെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ നിലനിർത്തണമെന്ന് ആകാശ് ചോപ്ര.മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ട്രിനിഡാഡിലെ തരൗബയിൽ ഇന്ന് നടക്കും.രണ്ടാം ഏകദിനത്തിൽ സാംസണിന് മൂന്നാം നമ്പറിൽ അവസരം ലഭിച്ചെങ്കിലും 19 പന്തിൽ ഒമ്പത് റൺസ് മാത്രമാണ് നേടാനായത്.
തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ മൂന്നാം ഏകദിനത്തിന്റെ പ്രിവ്യൂ വേളയിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സാംസൺ തുടരണമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. സഞ്ജു സാംസണെ ടീമിൽ നിന്നും ഡ്രോപ്പ് ചെയ്യരുതെന്നും ടീമിൽ നിലനിർതണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.”സൂര്യകുമാർ യാദവിന് ഇത് വളരെ പ്രധാനപ്പെട്ട ഗെയിമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ടി20യിൽ നന്നായി കളിക്കുന്ന താരത്തിന് പക്ഷെ ഏകദിനത്തിൽ മികവ് പുലർത്താൻ സാധിക്കുന്നില്ല. ഇന്നത്തെ മത്സരത്തിൽ റൺസ് നേടിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനത്തിന് പ്രശ്നം ഉണ്ടാവും” അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരയിലെ തന്റെ രണ്ട് ഇന്നിംഗ്സുകളിലുമായി 43 റൺസാണ് സൂര്യകുമാർ നേടിയത്. 23 ഇന്നിംഗ്സുകളിൽ 23.80 ശരാശരിയിൽ 476 റൺസ് നേടിയ താരത്തിന് മികച്ച ഏകദിന റെക്കോർഡും ഇല്ല. ഇന്ത്യയുടെ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിൽ ഇടം നേടാനുള്ള മത്സരത്തിൽ തുടരാൻ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കണം. ഹരിഃ പാണ്ട്യയുടെ ഫോമിനെക്കുറിച്ചും ചോപ്ര സംസാരിച്ചു.
Sanju Samson had a short stay in the middle.
— FanCode (@FanCode) July 29, 2023
.
.#INDvWIAdFreeonFanCode #INDvWI pic.twitter.com/uHLCh08YM3
“ഹാർദിക് പാണ്ഡ്യയ്ക്ക് റൺസ് നേടേണ്ടതുണ്ട്. ഏത് സാഹചര്യത്തിലും ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് അത്യന്താപേക്ഷിതമാണ്, എന്നാൽ അദ്ദേഹം റൺസ് നേടുന്നത് അതിലും പ്രധാനമാണ്.സഞ്ജു സാംസണെപ്പോലുള്ള താരതമ്യേന അനുഭവപരിചയമില്ലാത്ത കളിക്കാരുടെ സമ്മർദ്ദം കുറയ്ക്കാൻ മധ്യനിരയിൽ പാണ്ഡ്യയുടെ സാന്നിധ്യം സഹായിക്കും “ചോപ്ര പറഞ്ഞു.