T20 ലോകകപ്പ് മുന്നിൽ നിൽക്കെ വമ്പൻ അവസരം നഷ്ടപ്പെടുത്തി സഞ്ജു സാംസൺ | Sanju Samson
അഫ്ഗാനിസ്ഥാനെതിരായ ബംഗളുരുവിൽ നടന്ന അവസാന ടി20യിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് നിരാശയിൽ കലാശിച്ചു. ഇത് ഈ വര്ഷം നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിൽ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തി. ആദ്യ രണ്ടു മത്സരങ്ങളിൽ ബെഞ്ചിൽ ഇരുന്ന സഞ്ജു ജിതേഷ് ശർമയ്ക്ക് പകരമാണ് ഇന്നലെ ടീമിലെത്തിയത്.
എന്നാൽ ലഭിച്ച അവസരം മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല.സഞ്ജു സാംസൺ ഗോൾഡൻ ഡക്കിന് പുറത്തായി, നേരിട്ട ആദ്യ പന്തിൽ തന്നെ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജുവിനെ ഫരീദ് അഹ്മദിന്റെ പന്തിൽ മൊഹമ്മദ് നബി പിടിച്ചു പുറത്താക്കി.കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് സഞ്ജു പാഴാക്കി കളഞ്ഞത്.ട്വന്‍റി 20 ലോകകപ്പിന് മുമ്പുള്ള അവസാന ടി20 മത്സരത്തില്‍ മങ്ങിയതോടെ സഞ്ജുവിന്‍റെ പ്രതീക്ഷകളെല്ലാം ഇല്ലാതായി. സൂപ്പർ ഓവറിൽ ഒരു ബോൾ നേരിട്ടെങ്കിലും റൺസ് ഒന്നും നേടാൻ സാധിച്ചില്ല. സഞ്ജുവിന്റെ മോശം പ്രകടനം ആരാധകരുടെ രോഷത്തിന് ഇടയാക്കി.
ആരാധകർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചു.ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിൽ തന്റെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിച്ചിട്ടും സഞ്ജുവിന് അത് ഉപയോഗിക്കാൻ സാധിച്ചില്ല. തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് പരാതിപെടുമ്പോഴും ലഭിക്കുന്ന അവസരങ്ങൾ ശെരിയായ രീതിയിൽ സഞ്ജു ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.ഇതാദ്യമായല്ല സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാതിരിക്കുന്നത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയെങ്കിലും സ്ഥിരതയുള്ള പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.സമ്മർദ്ദം കൈകാര്യം ചെയ്യാനും ശ്രദ്ധയിൽപ്പെടാനും ഉള്ള അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുകയും ചെയ്തു.
വിക്കറ്റ് കീപ്പർ സ്ലോട്ടിനുള്ള സാംസണിന്റെ എതിരാളി ജിതേഷ് ശർമ്മ ആദ്യ മത്സരത്തിൽ തിളങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ നിറം മങ്ങിയിരുന്നു. അഫ്ഗാനിസ്ഥാൻ പരമ്പര ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 ഐ ഔട്ടിംഗ് അടയാളപ്പെടുത്തുമ്പോൾ, രണ്ട് ബാറ്റ്സ്മാൻമാർക്കും സെലക്ടർമാരെ ആകർഷിക്കാനുള്ള അവസരം നഷ്ടമായി. സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം, സമ്മർദ്ദം ഇപ്പോൾ വരാനിരിക്കുന്ന ഐപിഎൽ സീസണിലേക്ക് മാറുന്നു.
A super stumping by Sanju Samson had the Malayalam feed buzzing! 🤩
— JioCinema (@JioCinema) January 17, 2024
Keep watching the best of Indian cricket LIVE in 11 languages only on #JioCinema 👈#INDvAFG #IDFCFirstBankT20ITrophy pic.twitter.com/sGLVa8UaPT
ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ തുറന്നിരിക്കുകയാണ്. ജിതേഷിന്റെ പരിമിതമായ അനുഭവം അദ്ദേഹത്തിന് തിരിച്ചടിയാവാം. അതേസമയം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ ആശങ്കാജനകമാണ്. സെലക്ടർമാർ കടുത്ത തീരുമാനത്തെ അഭിമുഖീകരിക്കുന്നു, ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സാംസണിന്റെ അടുത്ത പ്രകടനങ്ങൾ ലോകകപ്പ് സ്ഥാനത്തിനുള്ള അദ്ദേഹത്തിന്റെ വിധി നിർണ്ണയിക്കുന്നതിൽ നിർണായകമാകും.