ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരണവുമായി സഞ്ജു സാംസൺ |Sanju Samson

ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ഇടം ലഭിച്ചില്ല.രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ വമ്പൻ താരങ്ങൾക്ക് 2023 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരയിൽ വിശ്രമം അനുവദിച്ചപ്പോൾ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് എല്ലാവരും കരുതി.

എന്നാൽ ഏഷ്യ കപ്പ് ടീമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെയും ഫോമിലല്ലാത്ത സൂര്യകുമാറിനെയും തിലക് വര്മയേയുമാണ് ടീമിൽ ഉൾപ്പെടുത്തത്തിയത്. ഓസ്‌ട്രേലിയക്കെതിരെയും വേൾഡ് കപ്പിനുള്ള ടീമിലും ഇടം ലഭിക്കാതെ സഞ്ജു സാംസൺ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ്.” 🇮🇳💙It is what it is !!I choose to keep moving forward 😊 എന്നായിരുന്നു സഞ്ജുവിന്റെ പോസ്റ്റ്. ‘ കാര്യങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോവും ‘ എന്നാണ് സഞ്ജു പോസ്റ്റിലൂടെ ഉദ്ദേശിച്ചത്.

ഇതാദ്യമായല്ല അർഹത ഉണ്ടായിട്ടും സഞ്ജുവിനെ ടീമിലെടുക്കാതിരിക്കുന്നത്. ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി ടീമില്‍ ഉള്‍പ്പെട്ടു. തിലക് വർമ്മ (ഒരു ഏകദിനത്തിൽ 5 റൺസ്), റുതുരാജ് ഗെയ്‌ക്‌വാദ് (2 ഏകദിനത്തിൽ 27 റൺസ്), ഫോമിലല്ലാത്ത സൂര്യകുമാർ യാദവ് (11-ഇന്നിഗ്‌സിൽ 162 റൺസ്) എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ കരിയർ ശരാശരി 55.71 ആയിരുന്നിട്ടും അവസാന 6 ഏകദിന ഇന്നിംഗ്‌സുകളിൽ രണ്ട് അർദ്ധ സെഞ്ചുറികൾ നേടിയിട്ടും സഞ്ജുവിനെ ആരും പരിഗണിച്ചില്ല.

തന്റെ അവസാന 8 ഏകദിന ഇന്നിംഗ്‌സുകളിൽ (2022 ഓഗസ്റ്റ് 20-നും 2023 ഓഗസ്റ്റ് 1-നും ഇടയിലുള്ള കാലഘട്ടം) സാംസണിന്റെ സ്‌കോറുകൾ 43, 15, 86, 30, 2, 36, 9, 51 എന്നിങ്ങനെയാണ്.13 ഏകദിനങ്ങളിൽ നിന്ന് 55.71 ശരാശരിയിൽ ഇതുവരെയുള്ള മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെ 390 റൺസ് സാംസൺ നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ തന്റെ അവസാന ഏകദിനത്തിൽ 41 പന്തിൽ നിന്ന് 51 റൺസാണ് വിക്കറ്റ് കീപ്പർ-ബാറ്റർ നേടിയത്.

4.6/5 - (71 votes)