‘നേരത്തെ ചെയ്ത ഒരു തെറ്റ് തിരുത്താൻ ഇന്ത്യ മറ്റൊരു തെറ്റ് ചെയ്യുന്നു’ : ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെതിരെ ഹർഭജൻ സിംഗ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയ്ക്ക് വലിയ പിഴവ് പറ്റിയെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.ഓസ്‌ട്രേലിയൻ പരമ്പരയ്ക്കായി ഇന്ത്യൻ ടീമിൽ രണ്ട് ഓഫ് സ്പിന്നർമാരെ വിളിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു.

2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പാരമ്പരയായിരിക്കും ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു ഏകദിന മത്സരങ്ങൾ.രവീന്ദ്ര ജഡേജയുടെയും കുൽദീപ് യാദവിന്റെയും നിരയിൽ സ്ഥാനം ഉറപ്പിച്ച സാഹചര്യത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് ഓഫ് സ്പിന്നർമാരെ ഉൾപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്ന് ഹർഭജൻ പറഞ്ഞു.

അശ്വിൻ 2022 ജനുവരിയിലാണ് ഇന്ത്യക്കായി അവസാനമായി ഏകദിനം കളിച്ചത്. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ ഒരു ഓഫ് സ്പിന്നറെയും ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഏഷ്യാ കപ്പിലും ഒരു ഓഫ് സ്പിന്നർ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.”ഏകദിന ടീമിൽ വാഷിംഗ്ടൺ സുന്ദറിനെയും രവിചന്ദ്രൻ അശ്വിനെയും തിരഞ്ഞെടുത്തതിന് പിന്നിലെ യുക്തി മനസ്സിലാക്കാൻ കഴിയുന്നില്ല.എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ് അല്ലെങ്കിൽ അവർ തങ്ങളുടെ മുൻകാല തെറ്റ് തിരുത്താൻ മറ്റൊരു തെറ്റ് ചെയ്യാൻ പോകുകയാണ്,” ഹർഭജൻ പറഞ്ഞു.

“ഒരിക്കലും ടീമിൽ മൂന്ന് സ്പിന്നർമാരെ തിരഞ്ഞെടുക്കില്ല.പരമാവധി രണ്ടെണ്ണം തിരഞ്ഞെടുക്കും. നിങ്ങൾക്ക് മുന്നിൽ എത്ര ഇടംകൈയ്യൻമാർ ഉണ്ടായാലും രവീന്ദ്ര ജഡേജ തീർച്ചയായും കളിക്കും, മറ്റേ സ്പിന്നർ കുൽദീപ് യാദവ് ആയിരിക്കും. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ആർക്കും വരാൻ കഴിയില്ല,” ഹർഭജൻ അഭിപ്രായപ്പെട്ടു.

2.3/5 - (3 votes)