ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം സഞ്ജു സാംസൺ തന്റെ സ്ഥാനം നിലനിർത്തുമോ?
അഞ്ച് മത്സരങ്ങളുടെ പരമ്പര സമനിലയിലാക്കുകയെന്ന ലക്ഷ്യത്തോടെ ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ ഏറ്റുമുട്ടും. ആദ്യ ടി20യിൽ വെറും നാല് റൺസിനാണ് ഇന്ത്യ തോറ്റത്.മറ്റ് ഫോർമാറ്റുകളെ അപേക്ഷിച്ച് ടി20യിൽ വെസ്റ്റ് ഇൻഡീസ് തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു എതിരാളിയായി മാറുന്നുവെന്ന വസ്തുതയാണ് ടീം ഇന്ത്യ മനസ്സിലാക്കേണ്ടത്.
ആദ്യ ടി20യിൽ ടീമിന് ചില വലിയ പിഴവുകൾ സംഭവിച്ചിട്ടുണ്ട്.ഈ മത്സരത്തിൽ അത് ആവർത്തിക്കാതിരിക്കാൻ ഇന്ത്യ ശ്രമിക്കണം. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം കാണുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ആദ്യ മത്സരത്തിൽ തിളങ്ങാനായിരുന്നില്ല. ഇരുവർക്കും പകരം ടി20യിൽ അരങ്ങേറ്റം കുറിക്കാൻ യശസ്വി ജയ്‌സ്വാൾ ബെഞ്ചിൽ കാത്തിരിക്കുകയാണ്. എന്നാൽ ഓപ്പണിങിൽ ഹാർദിക് ഒരു മാറ്റം വരുത്താൻ സാധ്യത കാണുന്നില്ല.
12 പന്തിൽ 12 റൺസ് മാത്രം നേടിയ സഞ്ജു സാംസൺ ആദ്യ ടി20യിൽ ബാറ്റിംഗിൽ പരാജയമായിരുന്നു. മുൻ കാലങ്ങളിൽ ഒന്നോ രണ്ടോ പരാജയത്തിന് ശേഷം സഞ്ജുവിന് ടീമിൽ സ്ഥാനം നഷ്‌ടപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്, ഇവിടെ കേരള ബാറ്ററെ പിന്താങ്ങേണ്ടത് പ്രധാനമാണ്.അതിനാൽ ഇന്നത്തെ മത്സരത്തിലും 28 കാരൻ സ്ഥാനമുറപ്പിക്കും.മുകേഷ് കുമാറിന് വിശ്രമം ആവശ്യമാണെന്ന് തോന്നിയാൽ ബൗളിംഗ് രംഗത്ത് ഉമ്രാൻ മാലിക്കോ ആവേശ് ഖാനോ അവസരം നൽകിയേക്കും.വെസ്റ്റ് ഇൻഡീസും ഇതേ ഇലവനുമായി പോകാനാണ് സാധ്യത.
WI സാധ്യതയുള്ള ഇലവൻ: കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, ജോൺസൺ ചാൾസ്/റോസ്റ്റൺ ചേസ്, നിക്കോളാസ് പൂരൻ (WK), ഷിമ്‌റോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ (സി), ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബേദ് മക്കോയ്
IND പ്രോബബിൾ ഇലവൻ: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (WK), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (C), സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ