‘സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം’ : വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കക്ക് മുന്നറിയിപ്പ് കൊടുത്ത് സഞ്ജു സാംസൺ |Sanju Samson

വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകൾക്കുള്ള ഇന്ത്യൻ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയ സെലക്ടർമാർക്ക് മറുപടി നൽകിയിരിക്കുകയാണ് കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന് മികച്ച ഏകദിന റെക്കോർഡ് ഉണ്ടായിരുന്നിട്ടും ഇന്ത്യയുടെ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിൽ തിരഞ്ഞെടുക്കപ്പെട്ടില്ല. എന്നാൽ സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക് സഞ്ജുവിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.

ബെംഗളൂരുവിലെ ബെംഗളൂരു കിനി സ്‌പോർട്‌സ് അരീന ഗ്രൗണ്ടിൽ നടന്ന നിർണായക പോരാട്ടത്തിൽ റെയിൽവേയ്‌ക്കെതിരെ കേരളത്തെ നയിച്ച സാംസൺ തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തി സെഞ്ച്വറി നേടി. എന്നാൽ 256 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് 50 ഓവറിൽ 237 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. 59-4 എന്ന നിലയിൽ കേരളം തകർന്നു കൊണ്ടിരിക്കുമ്പോഴാണ് സഞ്ജു ബാറ്റിങ്ങിനായി ക്രീസിലെത്തിയത്.

നേരത്തെ ടോസ് നേടിയ കേരളം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സാഹബ് യുവരാജ് സിങ്ങിന്റെ സെഞ്ച്വറിയുടെ മികവിൽ റെയിൽവേസ് 255/5 എന്ന സ്കോർ പടുത്തുയർത്തി.ഒമ്പതാം ഓവറിൽ 19 റൺസിന് ഓപ്പണർമാരായ ശിവം ചൗധരിയെ (3), വിവേക് സിംഗ് (11) എന്നിവരെ റെയിൽവേയ്ക്ക് നഷ്ടമായി. എന്നാൽ, യുവരാജ് സിംഗും പ്രഥമസിങ്ങും മൂന്നാം വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്തു.പ്രഥമൻ 77 പന്തിൽ 61 റൺസെടുത്ത് പുറത്തായപ്പോൾ യുവരാജ് സിംഗ് 136 പന്തിൽ 121 റൺസുമായി പുറത്താകാതെ നിന്നു. 13 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി.ക്യാപ്റ്റൻ ഉപേന്ദ്ര യാദവ 31 റൺസുമായി പുറത്തായി.ഓഫ് സ്പിന്നർ വൈശാഖ് ചന്ദ്രൻ തന്റെ 10 ഓവറിൽ 2/33 എടുത്തു.

തന്റെ ടീമിന്റെ ടോപ്-ഓർഡറിന്റെ തകർച്ചയുമായി അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ സാംസൺ ഒരു ക്യാപ്റ്റന്റെ ഇന്നിഗ്‌സുമായി കേരളത്തെ മുന്നോട്ട് നയിച്ചു.121 പന്തിൽ സഞ്ജു സാംസൺ സെഞ്ച്വറിയിലെത്തി. 139 പന്തിൽ നിന്നും 6 സിക്‌സും എട്ട് ബൗണ്ടറിയും അടക്കം 128 റൺസാണ് സഞ്ജു നേടിയത്.അവസാന രണ്ട് ഓവറില്‍ 45 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 25 റണ്‍സാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു പുറത്തായി. സാംസണിന്റെ ഇന്നിങ്‌സ് പാഴാവുകയും കേരളം 18 റൺസിന് തോൽക്കുകയും ചെയ്തു.ഏഴു മത്സരങ്ങളിൽ അഞ്ചും ജയിച്ച കേരളം പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയെ നേരിടും.

.ടൂർണമെന്റിൽ ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്ന് 52.80 ശരാശരിയിൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും സഹിതം 264 റൺസാണ് സാംസണിന്റെ പേരിലുള്ളത്.ടി20 ഐ ടീമിൽ നിന്ന് പുറത്തായതിനാൽ സൗത്ത് ആഫ്രിക്കക്കെതിരെ കെഎൽ രാഹുൽ ടീമിനെ നയിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് സാംസൺ തിരിച്ചെത്തും. ഇന്ത്യക്ക് വേണ്ടി 50 ഓവർ ഫോർമാറ്റിൽ 13 കളികളിൽ നിന്ന് 55.71 ശരാശരിയിൽ 390 റൺസ് നേടി മികച്ച റെക്കോർഡ് ഉണ്ടായിരുന്നിട്ടും സാംസണെ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിൽ നിന്ന് ഒഴിവാക്കി.

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ്മ, രജത് പതിദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (സി)(Wk), സഞ്ജു സാംസൺ (wk), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ

Rate this post