അണ്ടർ 19 വേൾഡ് കപ്പിലെ രണ്ടാം സെഞ്ചുറിയുമായി സർഫറാസ് ഖാന്റെ അനിയൻ മുഷീർ ഖാൻ | Musheer Khan

മുംബൈയിലെ ഖാൻ വസതിയിൽ ഇത് ആഘോഷത്തിൻ്റെ സമയമാണ്.ജ്യേഷ്ഠൻ സർഫറാസ് ഖാൻ തൻ്റെ കന്നി ഇന്ത്യാ കോൾ അപ്പ് നേടിയതിന് തൊട്ടുപിന്നാലെ ബ്ലൂംഫോണ്ടെയ്നിൽ ന്യൂസിലൻഡിനെതിരെ ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ സിക്സ് മത്സരത്തിൽ അനിയൻ ഇന്ത്യ അണ്ടർ 19 ടീമിനായി മുഷീർ ഖാൻ സെഞ്ച്വറി നേടി.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ടെസ്റ്റ് സ്ക്വാഡിലേക്കുള്ള സെലക്ഷനോടെ ടീം ഇന്ത്യാ കോളിനായുള്ള സർഫറാസ് ഖാൻ്റെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് 24 മണിക്കൂറിനുള്ളിൽ സെഞ്ച്വറി നേടി ഇളയ സഹോദരൻ മുഷീർ ഖാൻ തൻ്റെ തകർപ്പൻ ഫോം തുടരുകയാണ്.അണ്ടർ 19 ലോകകപ്പിൽ ശിഖർ ധവാന് ശേഷം ഒന്നിലധികം സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മുഷീർ മാറി.

ജനുവരി 25ന് അയർലൻഡിനെതിരെ നേടിയ 118 റൺസിന് ശേഷം ഈ ലോകകപ്പിൽ മുഷീറിൻ്റെ രണ്ടാം സെഞ്ചുറിയാണിത്. 2004 എഡിഷനിൽ ധവാൻ മൂന്ന് സെഞ്ച്വറികൾ നേടിയിരുന്നു.2014, 2016 അണ്ടർ 19 ലോകകപ്പ് പതിപ്പുകളിൽ സർഫറാസ് ഇന്ത്യക്കായി കളിച്ചു.131 റൺസ് നേടിയ മുഷീറിനെ 48-ാം ഓവറിൽ മേസൺ ക്ലാർക്ക് പുറത്താക്കി.മുഷീർ വെറും 125 പന്തിൽ 13 ഫോറും മൂന്ന് സിക്‌സറും പറത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 295 റൺസ് അടിച്ചെടുത്തു. മത്സരത്തിൽ കഴിഞ്ഞ കളിയിലെ സെഞ്ചുറി താരം അർഷിൻ കുൽക്കർണിയെ (9) തുടക്കത്തിലേ ഇന്ത്യക്ക് നഷ്ടമായി.ഇന്ത്യ 28/1 എന്ന നിലയിലായിരിക്കെ മത്സരത്തിൻ്റെ അഞ്ചാം ഓവറിൽ വലംകൈയ്യൻ ബാറ്റിങ്ങിനിറങ്ങി.തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന മുഷീര്‍ – ആദര്‍ഷ് സഖ്യം 77 റണ്‍സ് കൂട്ടിചേർത്തു.58 പന്തുകള്‍ നേരിട്ട ആദര്‍ശ് സിംഗ് 52 റണ്‍സ് അടിച്ചെടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി മാസണ്‍ ക്ലാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി.

Rate this post