‘രണ്ടാം ടെസ്റ്റിൽ ശുഭ്മാൻ ഗിൽ ഓപ്പൺ ചെയ്യണം, രോഹിത് ശർമ്മ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യണം’ : വസീം ജാഫർ | IND vs ENG

ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണ ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിനെ ബാറ്റിംഗ് ഓപ്പൺ ചെയ്യിപ്പിക്കാനും രോഹിത് ശർമ്മയെ മൂന്നാം നമ്പറിൽ ഇറക്കണം എന്ന വസീം ജാഫറിൻ്റെ നിർദേശത്തെ പിന്തുണച്ച് മുൻ സെലക്ടർ സരൺദീപ് സിംഗ്. ടെസ്റ്റ് ക്രിക്കറ്റിൽ ഗില്ലിന് കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ അഹമ്മദാബാദിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന സെഞ്ച്വറി മുതൽ, 25-കാരന് തൻ്റെ തുടർന്നുള്ള 11 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ അർദ്ധ സെഞ്ച്വറി കടക്കാനായില്ല.

അതിനുശേഷം അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച സ്കോർ വെറും 36 ആയിരുന്നു. ഏകദിനത്തിൽ മികച്ച ഫോം ഒരിക്കലും ഗില്ലിന് റെസ്റ്റിലേക്ക് പരിവർത്തനം ചെയ്യാൻ സാധിച്ചിട്ടില്ല.വിമർശകർ അദ്ദേഹത്തിൻ്റെ സാങ്കേതികതയിലെ പിഴവുകളും സമീപനത്തിലെ പാളിച്ചകളും തുറന്നു കാട്ടുകയും ചെയ്തു.അമിത ആക്രമണാത്മക സമീപനമാണ് ഗില്ലിനെ ടെസ്റ്റിലെ പതനത്തിലേക്ക് നയിച്ചതെന്ന് അവർ അഭിപ്രായപ്പെട്ടു .ബാറ്റിംഗിനിടെ ഗിൽ കൂടുതൽ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യണമെന്ന് കെവിൻ പീറ്റേഴ്‌സൺ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ മോശം ഷോട്ടിലാണ് ഗിൽ പുറത്തായത്. രണ്ടാം ഇന്നിഗ്‌സിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താവുകയും ചെയ്തു.ആദ്യ ടെസ്റ്റിൽ ഗില്ലിൻ്റെ പരാജയത്തിന് ശേഷം യശസ്വി ജയ്‌സ്വാളിനൊപ്പം ഗിൽ ഓപ്പൺ ചെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും രോഹിത് മൂന്നാം സ്ഥാനത്തേക്ക് വീണേക്കുമെന്നും ജാഫർ എക്‌സിൽ പോസ്റ്റ് ചെയ്തു.”എൻ്റെ അഭിപ്രായത്തിൽ രണ്ടാം ടെസ്റ്റിൽ ഗില്ലും ജയ്‌സ്വാളും ഓപ്പൺ ചെയ്യണം, രോഹിത് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം. തൻ്റെ ഊഴത്തിനായി ബാറ്റ് ചെയ്യാൻ കാത്തിരിക്കുന്നത് ശുഭ്മാനെ സഹായിക്കുന്നില്ല. ഗിൽ ഓപ്പൺ ചെയ്യുന്നതാണ് നല്ലത് , രോഹിത് സ്പിൻ നന്നായി കളിക്കുകയും ചെയ്യും.അതിനാൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കില്ല” ജാഫർ എക്‌സിൽ കുറിച്ചു.

ജയ്‌സ്വാളിനൊപ്പം ഗിൽ ഇന്നിംഗ്സ് തുറക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ശരൺദീപ് പിടിഐയോട് പറഞ്ഞു.ഗിൽ മൂന്നാം നമ്പർ റോളിന് അനുയോജ്യനല്ലെന്നും ബാറ്റിംഗ് ഓപ്പൺ ചെയ്യണമെന്നും മുൻ സെലക്ടർ അവകാശപ്പെട്ടു. ടീമിലെ ഏറ്റവും മികച്ച സ്പിൻ കളിക്കാരിലൊരാളാണ് രോഹിതെന്നും ഗില്ലിനെ മികച്ച നിലയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ശരൺദീപ് പറഞ്ഞു.

Rate this post