ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , വമ്പൻ ജയവുമായി അൽ നാസർ | Al Nassr | Cristiano Ronaldo

സൗദി പ്രോ ലീഗിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അൽ തായ്‌ക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ ഹാട്രിക്കിന്റെ മികവിലായിരുന്നു അൽ നാസറിന്റെ ജയം.ആദ്യ പകുതിയുടെ 36 ആം മിനുട്ടിൽ വിർജിൽ മിസിഡ്‌ജൻ രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ അൽ തായ്‌ പത്തു പേരായി ചുരുങ്ങിയിരുന്നു.

ആ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ സമനിലയിൽ നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് റൊണാൾഡോയുടെ മൂന്നു ഗോളുകളും പിറന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ കരിയറിലെ 64-ാം ഹാട്രിക്ക് ആണ് ഇന്നലെ നേടിയത്.20-ാം മിനിറ്റിൽ ഒട്ടാവിയോയുടെ ഗോളിലൂടെ ല നാസർ ലീഡ് നേടി. എന്നാൽ 22-ാം മിനിറ്റിൽ മിസിഡ്ജൻ്റെ അതിശയകരമായ ഫിനിഷിലൂടെ തായ് സമനില പിടിച്ചു.36-ാം മിനിറ്റിൽ മിസിഡ്ജാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത്തോടെ അൽ തായ് പത്തു പേരായി ചുരുങ്ങി.

ഹാഫ് ടൈം വിസിലിന് തൊട്ടുമുമ്പ് സാദിയോ മാനെയുടെ ക്രോസിൽ നിന്നും ഗോൾ നേടിയ ഗരീബ് അൽ നാസറിന് ലീഡ് നേടിക്കൊടുത്തു.64-ാം മിനിറ്റിൽ റൊണാൾഡോ മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടി. 67-ാം മിനിറ്റിൽ റൊണാൾഡോ രണ്ടാം ഗോളും നേടി.നിശ്ചിത സമയം അവസാനിക്കുന്നതിന് മൂന്ന് മിനിറ്റ് മുമ്പ് റൊണാൾഡോ തൻ്റെ കരിയറിലെ 64-ാം ഹാട്രിക് തികച്ചുകൊണ്ട് പന്ത് വലയിലെത്തിച്ചു.

നാസർ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, അൽ ഹിലാലിനേക്കാൾ ഒമ്പത് പോയിൻ്റ് പിന്നിലാണ്. 25 മത്സരങ്ങളിൽ നിന്നും 59 പോയിന്റാണ് അൽ നാസറിനുള്ളത്.

4/5 - (1 vote)