‘ ഇന്ത്യയോട് തോറ്റാലും പ്രശ്നമില്ല, പക്ഷെ …..’ : പാക് ഓള്‍ റൗണ്ടര്‍ ഷദാബ് ഖാന്‍|Ind vs Pak World Cup 2023

വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ൽ ഇന്ത്യയെ പരാജയപ്പെടുത്തുക മാത്രമല്ല കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഓൾറൗണ്ടർ ഷദാബ് ഖാൻ പറഞ്ഞു.ഇത്തവണ സ്വന്തം തട്ടകത്തിൽ ഇന്ത്യയെ നേരിടുമ്പോൾ പാക്കിസ്ഥാനുമേൽ കടുത്ത സമ്മർദ്ദം ഉണ്ടാകുമെന്ന് ഷദാബ് സമ്മതിച്ചു.

ട്രോഫി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ ഇന്ത്യയ്‌ക്കെതിരായ വിജയത്തിന് പ്രാധാന്യമില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.ക്രിക്കറ്റ് പാകിസ്ഥാന് നൽകിയ അഭിമുഖത്തിലാണ് 24 കാരനായ താരം തന്റെ ചിന്തകൾ പങ്കുവെച്ചത്.ഐസിസി പുറത്തിറക്കിയ ഷെഡ്യൂള്‍ പ്രകാരം മത്സരം ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലാണ് നടക്കുക.

“ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നത് ഒരു പ്രത്യേകതരം സന്തോഷം നൽകുന്നു, പക്ഷേ അത് ഒരു പ്രത്യേകതരം സമ്മർദ്ദവും നൽകുന്നു. അവരുടെ തട്ടകത്തിൽ കളിക്കേണ്ടി വരുമ്പോൾ ആരാധകർ എതിരാകും.ഞങ്ങൾ ലോകകപ്പിൽ മത്സരിക്കുന്നതിനാൽ, നമ്മുടെ ശ്രദ്ധ ഇന്ത്യയിൽ മാത്രമല്ല, മൊത്തത്തിലുള്ള മത്സരത്തിലായിരിക്കണം. ഇന്ത്യയെ തോൽപ്പിച്ചിട്ട് പിന്നെ ലോകകപ്പ് തോറ്റാൽ പ്രയോജനമൊന്നും ഉണ്ടാകില്ല” ഷദാബ് പറഞ്ഞു. പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ പാകിസ്ഥാന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് താരം. “എന്റെ അഭിപ്രായത്തിൽ, ഇന്ത്യയോട് തോറ്റെങ്കിലും ആത്യന്തികമായി ലോകകപ്പ് നേടണം , കാരണം അതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം” അദ്ദേഹം കൂട്ടിച്ചേർത്തു.

2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ 7-0 എന്ന മികച്ച റെക്കോർഡാണ് നിലവിൽ ഇന്ത്യക്കുള്ളത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Rate this post