ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം ഭാര്യാപിതാവ് ഷാഹിദ് അഫ്രീദിയുടെ നേട്ടത്തിന് ഒപ്പമെത്തി ഷഹീൻ അഫ്രീദി |Shaheen Afridi

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയ 50 ഓവറിൽ 367 റൺസ് അടിച്ചെടുത്തു.ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് 259 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കി. ഓസ്‌ട്രേലിയ 400 റൺസ് പ്രതീക്ഷിച്ചെങ്കിലും ഷഹീൻ അഫ്രീദിയുടെ മിന്നുന്ന ബൗളിംഗ് അവർക്ക് തടയിട്ടു.

ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റുകളാണ്‌ മത്സരത്തിൽ നേടിയത്.അഫ്രീദി തന്റെ പത്ത് ഓവറിൽ 54 റൺസ് വിട്ടുകൊടുത്താണ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്.ലോകകപ്പ് ചരിത്രത്തിലെ ഷഹീന്റെ രണ്ടാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. പാക്കിസ്ഥാനുവേണ്ടി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം എന്ന തന്റെ ഭാര്യ പിതാവ് ഷാഹിദ് അഫ്രീദിയുടെ റെക്കോർഡിനൊപ്പമെത്തി. ഈ പ്രകടനത്തിന് ശേഷം അദ്ദേഹം തന്റെ വിമർശകരെ നിശബ്ദരാക്കുകയും ചെയ്തു.2019ൽ ലോർഡ്‌സിൽ ബംഗ്ലാദേശിനെതിരെ 35ന് 6 വിക്കറ്റ് ഷഹീൻ വീഴ്ത്തിയിരുന്നു.

പാകിസ്താന് വേണ്ടി ആദ്യ മൂന്ന് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അഫ്രിദിക്ക് സാധിച്ചിരുന്നില്ല.ബാറ്റിംഗിന് അനുകൂലമായ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരത്തിൽ ടോസ് നേടിയ ബാബർ അസം ബൗളിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഫീൽഡർമാരും ബൗളർമാരും ക്യാപ്റ്റന്റെ തീരുമാനത്തിന് ന് പിന്തുണ നൽകിയില്ല.ഷഹീൻ അഫ്രീദിയുടെ പന്തിൽ 10 റൺസെടുത്ത ഡേവിഡ് വാർണറുടെ ക്യാച്ച് ലെഗ് സ്പിന്നർ ഉസാമ മിർ നഷ്ടപെടുത്തിയതോടെ പാകിസ്താന് എല്ലാം നഷ്ടപ്പെടുത്തി.

ലഭിച്ച അധിക ലൈഫ് ഡേവിഡ് വാർണർ പൂർണമായി ഉപയോഗിച്ചതോടെ പാകിസ്ഥാൻ ബൗളർമാർ കാഴ്ചക്കാരായി.പിറന്നാൾ ബോയ് മിച്ചൽ മാർഷും അദ്ദേഹത്തോടൊപ്പം ചേർന്നു, രണ്ട് ബാറ്റർമാരും സെഞ്ചുറികൾ അടിച്ചു, വെറും 199 പന്തിൽ 259 റൺസ് എന്ന റെക്കോർഡ് ബ്രേക്കിംഗ് ഓപ്പണിംഗ് സ്‌റ്റൻഡ് രേഖപ്പെടുത്തി.ഹാരിസ് റൗഫ് ഒരു ഓവറിൽ 10 റൺസിന് മുകളിൽ വഴങ്ങിയപ്പോൾ ഹസൻ അലി 7 റൺസ് വഴങ്ങിയപ്പോൾ, ഷഹീൻ തന്റെ 10 ഓവർ ക്വാട്ടയിൽ 5 വിക്കറ്റ് വീഴ്ത്തുകയും 54 മാത്രം വഴങ്ങുകയും ചെയ്തു.

4/5 - (2 votes)