ശിവം ദുബെയെപോലെയുള്ള ഫിനിഷറെയാണ് ഇന്ത്യക്ക് ആവശ്യം | IPL2024 | Shivam Dube
ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ തന്റെ മിന്നുന്ന ഫോം തുടരുകയാണ് ചെന്നൈ സൂപ്പർ കിങ്സ് ഓൾ റൗണ്ടർ ശിവം ദുബെ. ഇന്നലെ മുംബൈക്കെതിരെ നടന്ന മത്സരത്തിൽ ഇടം കയ്യൻ ഒരു സെൻസേഷണൽ ഇന്നിംഗ്സ് കളിച്ചു.2023 സീസണിൽ സിഎസ്കെയിൽ ചേർന്നതിനുശേഷം ശിവംദുബെ മധ്യനിരയിൽ മികച്ച പ്രകടനമാണ് നടത്തി കൊണ്ട് വരുന്നത്. ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെയുള്ള തൻ്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആണ് താരം കളിച്ചത്.
ചെപ്പോക്കിലെ സ്പെഷ്യലിസ്റ്റ് സ്പിൻ ഹിറ്ററായി അറിയപ്പെടുന്ന ദുബെ ഫാസ്റ്റ് ബൗളർമാരെയും അടിച്ചകറ്റാനുള്ള കഴിവുണ്ടെന്നും ആരാധകർക്ക് കാണിച്ചുകൊടുത്തു. കളിയുടെ മധ്യ ഓവറിൽ റുതുരാജ് ഗെയ്ക്വാദിനൊപ്പം ചേർന്ന് ഡ്യൂബെ 45 പന്തിൽ 90 റൺസെടുത്തു. സ്പിന്നിനെതിരെ ദുബെ നന്നായി കളിക്കുമെന്ന് അറിയാവുന്നത്കൊണ്ട് തന്നെ മധ്യ ഓവറിൽ ശ്രേയസ് ഗോപാലിനെ ബൗൾ ചെയ്യുന്നതിൽ നിന്ന് അവർ മാറ്റിനിർത്തി.ജസ്പ്രീത് ബുംറ, ആകാശ് മധ്വാൾ, റൊമാരിയോ ഷെപ്പേർഡ്, ഹാർദിക് പാണ്ഡ്യ എന്നിവർ ദുബെയുടെ വിക്കറ്റ് നേടാൻ ശ്രമിച്ചെങ്കിലും ആ ടാസ്ക്കിൽ എല്ലാവരും പരാജയപ്പെട്ടു.
Shivam Dube in IPL since 2023:
— Johns. (@CricCrazyJohns) April 15, 2024
19(18), 27(16), 28(26), 8(9), 52(27), 50(21), 52(33), 28(17), 26*(18), 25(12), 48*(34), 22(9), 1(3), 32*(21), 34*(28), 51(23), 18(17), 45(24), 28(18) & 66*(38).
– The best batter of CSK. 🦁 pic.twitter.com/Y7EcqLHy0j
38 പന്തിൽ 66* റൺസ് നേടി ഓൾ റൗണ്ടർ പുറത്താവാതെ നിൽക്കുകയും ചെന്നൈക്ക് മികച്ച സ്കോർ നേടികൊടുക്കുകയും ചെയ്തു. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ദുബെ നടത്തുന്നത്. “സിഎസ്കെക്ക് ആവശ്യമായ ഫിനിഷറാണ് ദുബെ. ഒരുപക്ഷേ ഇന്ത്യക്കും ആവശ്യമായ ഫിനിഷർ. എംഎസ് ധോണി എത്രകാലം സിഎസ്കെയ്ക്ക് വേണ്ടി കളിക്കുമെന്ന് ആർക്കറിയാം, ധോണിയെപ്പോലെ ഒരാളെ മാറ്റിസ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ധോനിയുടെ ശാന്തവും ആത്മവിശ്വാസവുമുള്ള ബാറ്ററിൻ്റെ സ്വഭാവസവിശേഷതകൾ നിർഭയമായ സമീപനത്തോടെ പ്രകടിപ്പിക്കുന്ന ഒരാളാണ് ദുബെ”മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ വോൺ പറഞ്ഞു.
Dube not leaving the shift key today, IYKYK 😉😏#MIvCSK #TATAIPL #IPLonJioCinema #IPLinBhojpuri pic.twitter.com/vHZH0TWe4q
— JioCinema (@JioCinema) April 14, 2024
“കരീബിയൻ പിച്ചുകൾ ശിവം ദുബെയുടെ ബാറ്റിംഗ് ശൈലിക്ക് അനുയോജ്യമാണ്,” ബ്രയാൻ ലാറ 2024 ലെ ടി20 ലോകകപ്പിനുള്ള ഓൾറൗണ്ടറുടെ തിരഞ്ഞെടുപ്പിനെ പിന്തുണച്ചു.മധ്യനിരയിലേക്ക് റിങ്കു സിംഗ്, ശ്രേയസ് അയ്യർ എന്നിവരുമായാണ് ദുബെ മത്സരിക്കുക. നിലവിൽ 6 മത്സരങ്ങളിൽ നിന്ന് 163.51 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 242 റൺസാണ് ഡ്യൂബെയുടെ സമ്പാദ്യം.തിരഞ്ഞെടുക്കപ്പെട്ടാൽ, ഹാർദിക് പാണ്ഡ്യയുടെയും ശ്രേയസ് അയ്യരുടെയും മോശം ഫോം കാരണം സ്പിൻ-ഹിറ്റിംഗ് റോളിൽ അൽപ്പം കുറവുള്ള ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ദുബെ കൂടുതൽ വൈവിധ്യങ്ങൾ ചേർക്കും.