സഞ്ജു നിരാശപ്പെടുത്തി , രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറിയുമായി സായ് സുദർശൻ | Sanju Samson

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഗിബെർഹയിലെ സെന്റ് ജോർജ് പാർക്കിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ബൗണ്ടറിയോടെ തുടങ്ങിയ ഗൈക്വാദിനെ ആദ്യ ഓവറിൽ തന്നെ ബർഗർ വിക്കറ്റിന് മുന്നിൽ കുടുക്കി.

12 ആം ഓവറിൽ 30 പന്തിൽ നിന്നും 10 റൺസ് നേടിയ തിലക് വർമയെ ബർഗർ ഹെൻഡ്രിക്ക്സിന്റെ കൈകളിലെത്തിച്ചു.ആ സമയത്ത് ഇന്ത്യൻ സ്കോർ രണ്ടു വിക്കറ്റിന് 46 എന്ന നിലയിൽ ആയിരുന്നു. മൂന്നാം വിക്കറ്റിൽ സായി സുദര്ശനും ക്യാപ്റ്റൻ രാഹുലും മികച്ച കൂട്ട്കെട്ട് പടുത്തുയർത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ സായ് ഇന്ത്യൻ സ്‌കോർ 100 കടത്തി.

83 പന്തിൽ നിന്നുമൊരു സിക്‌സും 7 ബൗണ്ടറിയും അടക്കം 62 റൺസ് നേടിയ സായ് സുദര്ശനെ ലിസാർഡ് വില്യംസ് പുറത്താക്കി. 26 .2 ഓവറിൽ ഇന്ത്യ മൂന്നു വിക്കറ്റിന് 114 റൺസ് എന്ന നിലയിലായി. നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ സഞ്ജു സാംസൺ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 23 പന്തിൽ നിന്നും 12 റൺസ് നേടിയ സഞ്ജുവിനെ ഹെൻഡ്രിക്സ് ക്ലീൻ ബൗൾഡ് ചെയ്തു.ഒരു ബൗണ്ടറി മാത്രമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്.മത്സരത്തിൽ നിർണായ സമയത്ത് ക്രീസിലെത്തിയ സഞ്ജു സാംസൺ ഒരു ബൗണ്ടറിലൂടെയായിരുന്നു ഇന്നിങ്സ് ആരംഭിച്ചത്. ഇത് ആരാധകർക്കടക്കം വലിയ പ്രതീക്ഷ നൽകി.

എന്നാൽ പിന്നീട് സഞ്ജുവിന്റെ ഫ്ലോ നഷ്ടപ്പെടുന്നതാണ് കാണാൻ സാധിച്ചത്.കൃത്യമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ ഇന്നിംഗ്സ് മുൻപോട്ട് കൊണ്ടുപോകാനോ സഞ്ജു സാംസണ് സാധിച്ചില്ല. അതോടെ സഞ്ജു പരാജയമായി മാറുകയായിരുന്നു. ഹെൻറിക്സിന്റെ ബോളിൽ ഒരു സിംഗിൾ ഇടാനാണ് സഞ്ജു ശ്രമിച്ചത്. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് നേരെ സ്റ്റമ്പിൽ പതിക്കുകയായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ഇന്ത്യൻ ടീമിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച സഞ്ജു അത് വിനിയോഗിക്കാതെ പോയി. ആരാധകർക്കടക്കം വളരെ നിരാശയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

32 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 136 എന്ന നിലയിലായി.സ്കോർ 167 ൽ ൽ നിൽക്കെ 64 പന്തിൽ നിന്നും 56 റൺസ് നേടിയ രാഹുലിനെ ബർഗർ പുറത്താക്കി.തൊട്ടടുത്ത ഓവറിൽ അരങ്ങേറ്റക്കാരൻ റിങ്കുവിനെ മഹാരാജ് പുറത്താക്കിയതോടെ ഇന്ത്യ 169 / 6 എന്ന നിലയിലായി.

Rate this post