‘ഏകദിനത്തിൽ ഇന്ത്യയുടെ മികച്ച ടീമല്ല കളിക്കുന്നത്’: എല്ലാ ഫോർമാറ്റുകളിലും ഫേവറിറ്റ് ദക്ഷിണാഫ്രിക്ക ആയിരിക്കുമെന്ന് മുൻ ഓപ്പണർ | India vs South Africa
ഡിസംബർ 10 ന് 3 മത്സരങ്ങളുടെ ടി20 പരമ്പരയോടെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം ആരംഭിക്കുകയാണ്.സീനിയർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരില്ലാതെയാണ് ഇന്ത്യ ഏകദിന – ടി 20 പരമ്പര കളിക്കുന്നത്. റെഡ്-ബോൾ ഫോർമാറ്റിൽ മാത്രമാണ് ഇവർ ടീമിലേക്ക് മടങ്ങിയെത്തുക.
3 ടി20കളിൽ സൂര്യകുമാർ യാദവ് ടീമിനെ നയിക്കും, 3 മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ക്യാപ്റ്റന്റെ തൊപ്പി അണിയും.അടുത്തിടെ കൊൽക്കത്തയിൽ നടന്ന ഐസിസി ഏകദിന ലോകകപ്പ് 2023-ന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടി, അവിടെ രോഹിത് ശർമ്മയും കൂട്ടരും 243 റൺസിന്റെ കൂറ്റൻ മാർജിനിൽ വിജയം നേടിയിരുന്നു. എന്നാൽ സ്വന്തം രാജ്യത്ത് ഇന്ത്യയെ നേരിടുമ്പോൾ സൗത്ത് ആഫ്രിക്ക ആധിപത്യം പുലർത്തുമെന്ന് മുൻ ഓപ്പണിംഗ് ബാറ്റർ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ സാഹചര്യങ്ങൾ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാകുമെന്ന് തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു.
“എവിടെയും ക്ലീൻ സ്വീപ്പിനുള്ള അവസരം ഞാൻ കാണുന്നില്ല. ഏകദിനത്തിൽ ഇന്ത്യയുടെ മികച്ച ടീമല്ല കളിക്കുന്നത്, അവരും മികച്ച ടീമായി കളിക്കുന്നില്ല. എന്നിരുന്നാലും, സാഹചര്യങ്ങൾ അവർക്ക് അനുകൂലമായിരിക്കും, അവർക്ക് മാന്യമായ ഒരു ലോകകപ്പ് ഉണ്ടായിരുന്നു, ”ചോപ്ര തന്റെ യൂട്യൂബ് വീഡിയോയിൽ ടൂറിന്റെ പ്രിവ്യൂ വേളയിൽ പറഞ്ഞു.“ഈ പരമ്പരയിലെ ഫേവറിറ്റുകളായിട്ടാണ് ഞാൻ ദക്ഷിണാഫ്രിക്കയെ കാണുന്നത്. ചിലപ്പോൾ തെറ്റായിരിക്കാം , തെറ്റായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി കുറച്ച് മത്സരങ്ങൾ നടക്കും . പരമ്പര 5-3 ആകാം, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദിനത്തിലും ടെസ്റ്റിലും പരാജയപ്പെട്ടതിനാൽ ഇന്ത്യയുടെ മുൻ ദക്ഷിണാഫ്രിക്കൻ പര്യടനം നിരാശാജനകമായിരുന്നു. സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തിൽ 113 റൺസിന് വിജയിച്ചെങ്കിലും മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1ന് തോറ്റു. ഏകദിനത്തിൽ കെ എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ടീം 4-0 ത്തിനു തോറ്റു .പര്യടനത്തിന് ശേഷം വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.