❛❛സഞ്ജു സാംസൺ ഇനിയും കൂടുതൽ മെച്ചപ്പെടാനുണ്ട് ,ചെറിയ പ്രായമാണ് ഇനിയും മുന്നോട്ട് പോവാനുണ്ട്❜❜ |Sanju Samson

ഐഎപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടെങ്കിലും മലയാളായി താരം സഞ്ജു സാംസന്റെ ബാറ്റിംഗ് മികവിനെയും ക്യാപ്റ്റൻസിയെയും പുകഴ്ത്തി മുൻ താരനാണ് അടക്കം നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു.2008 നു ശേഷം റോയൽസിനെ ഐഎപിഎൽ ഫൈനലിൽ എത്തിച്ച സഞ്ജു ഇത് രണ്ടാം വർഷമാണ് അവരെ നയിക്കുന്നത്.

എന്നാൽ സഞ്ജുവിന്റെ മികവിൽ തൃപ്തരല്ലാത്തവരും ഉണ്ട്. ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി വലിയ പങ്കുവഹിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത് കേരളം താരത്തിന്റെ മികവിൽ തൃപ്തനല്ല. സഞ്ജുവിന്റെ മികവിനേക്കാൾ ഉപരിയായി ഓപ്പണർ ജോസ് ബട്ട്ലറുടെ മികവിലാണ് റോയൽസ് ഫൈനലിൽ എത്തിയത്. സഞ്ജുവിന്റെ ക്യാപ്റ്റൻസി ഇനിയും കൂടുതൽ മെച്ചപ്പെടാനുണ്ട്. മലയാളിയായ സഞ്ജു നയിക്കുന്ന റോയൽസ് ഐഎപിഎൽ ഫൈനൽ കളിക്കുന്നത് കാണുന്നത് വളരെ സന്തോഷമുണ്ടെന്നും ശ്രീ ശാന്ത് പറഞ്ഞു.

സഞ്ജുവിന് ചെറിയ പ്രായമാണെന്നും ഇനിയും കൂടുതൽ മുന്നോട്ട് പോവാമെന്നും ശ്രീ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ എന്ന പോലെ കേരളത്തിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിലും കൂടുതൽ മികവ് പുലർത്തിയാൽ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്നും ശ്രീ പറഞ്ഞു. കൂടുതൽ മലയാളി താരങ്ങൾക് റോയല്സില് അവസരം കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന കലാശ പോരാട്ടത്തിൽ ടൈറ്റൻസ് ഏഴു വിക്കറ്റിനാണ് റോയൽസിനെ കീഴടക്കിയത്.131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.11 ബോളിൽ രണ്ട് ഫോർ അടക്കം 14 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ സീസണിൽ ആകെ സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത് 458 റൺസാണ്.