‘അവൻ ഇല്ലാത്തത് കളിക്കളത്തില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കുന്നുണ്ട്’ : ബുമ്രക്ക് വിശ്രമം നൽകിയതിനെ വിമർശിച്ച് സ്റ്റുവർട്ട് ബ്രോഡ് | IND vs ENG
റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപെട്ടങ്കിലും വിശാഖപട്ടണത്തും രാജ്കോട്ടിലും മികച്ച വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പരയിൽ 2 -1 മുന്നിലെത്തിയിരുന്നു. അവസാന രണ്ടു ടെസ്റ്റുകളിലെയും ഇന്ത്യയുടെ വിജയത്തിൽ ഫാസ്റ്റ് ബൗളർ ബുമ്രയുടെ പങ്ക് നിർണായകമായിരുന്നു.
നാലാം ടെസ്റ്റിൽ ബുമ്രയുടെ അഭാവത്തിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ റൂട്ടിന്റെ സെഞ്ചുറിയുടെ മികവയിൽ 353 റൺസ് നേടുകയും ചെയ്തു. റാഞ്ചി ടെസ്റ്റിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ചെയ്ത ഏറ്റവും വലിയ മണ്ടത്തരം മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ് എടുത്തു പറയുകയും ചെയ്തു.ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയത് ശരിയായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജോ റൂട്ടിൻ്റെ പുറത്താകാതെ 122 റൺസും ഒല്ലി റോബിൻസൻ്റെ സമയോചിതമായ അർധസെഞ്ചുറിയും ഇംഗ്ലണ്ടിൻ്റെ സ്കോർ 353ൽ എത്തിച്ചു. ജസ്പ്രീത് ബുംറയുടെ ജോലിഭാരം നിയന്ത്രിക്കാൻ നാലാം ടെസ്റ്റിൽ നിന്ന് വിശ്രമം അനുവദിച്ചു.
കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിൽ 100 ഓവറുകൾ എറിഞ്ഞ അദ്ദേഹം 17 വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ ടീം ഇന്ത്യയുടെ തന്ത്രങ്ങളിൽ ബ്രോഡ് അമ്പരന്നു. ‘ഈ പരമ്പരയില്‍ ടോസ് നിര്‍ണായകമാണ്. ആദ്യം ബാറ്റുചെയ്യുക. ആധിപത്യം സ്ഥാപിക്കുക. ബുംറയ്ക്ക് എന്തുകൊണ്ട് വിശ്രമം അനുവദിച്ചുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ എട്ട് ഓവര്‍ മാത്രമാണ് ബുംറ എറിഞ്ഞത്. എന്നാല്‍ ബുംറ ഇല്ലാത്തത് കളിക്കളത്തില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്കുന്നു’, ബ്രോഡ് പറഞ്ഞു.
Before he was rested for the Ranchi Test, Jasprit Bumrah bowled 80.5 overs this series – the most by any quick.
— Wisden (@WisdenCricket) February 24, 2024
No other bowler had taken as many wickets (17) in the first three Tests.
READ: https://t.co/Y7ufqK08ps pic.twitter.com/oDR0DIIv1Z
ഇന്ത്യയുടെ തന്ത്രപരമായ ഈ പിഴവായിരിക്കും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുകയെന്നും ബ്രോഡ് പറഞ്ഞു. ബുമ്രയുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ട് സ്കോര്‍ 350 എത്തില്ലായിരുന്നുവെന്നുറപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാലാം ടെസ്റ്റിന്റെ ഫലം അനുസരിച്ചായിരിക്കും ധർമ്മശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ബുമ്രയെ ഉള്‍പ്പെടുത്തുക.