‘ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ‘: ഇംഗ്ലണ്ടിനെതിരെയുള്ള മിന്നുന്ന പ്രകടനത്തിന് ശേഷം രവീന്ദ്ര ജഡേജയെ പ്രശംസിച്ച് സുനിൽ ഗവാസ്‌കർ | IND vs ENG | Ravindra Jadeja
ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ കൂറ്റൻ സ്‌കോറാണ് കുറിച്ചത്. ആദ്യ ഇന്നിഗ്‌സിൽ 246 റൺസിന് ഓൾ ഔട്ടായ ഇംഗ്ലണ്ടിന് മറുപടിയായി ഇന്ത്യ 436 റൺസ് അടിച്ചെടുത്തു.ടെസ്റ്റിൻ്റെ രണ്ടാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യ വിഷമത്തിലായെങ്കിലും കെഎൽ രാഹുലും രവീന്ദ്ര ജഡേജയും ഇന്ത്യയെ കുഴപ്പത്തിൽ നിന്ന് കരകയറ്റി.
രണ്ടാം ദിനത്തിൽ കെ എൽ രാഹുലിനെ 86 റൺസിന് പുറത്തായെങ്കിലും ജഡേജ ഇന്ത്യൻ ഇന്നിംഗ്‌സ് കരുത്തു നൽകി. ജഡേജയെ ഇന്ത്യയെ 190 റൺസിൻ്റെ കൂറ്റൻ ലീഡിലേക്ക് നയിച്ചു.ഓൾറൗണ്ടർ 180 പന്തിൽ ക്ഷമയോടെ 87 റൺസ് നേടി ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിക്കുകയും ചെയ്തു.88 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജഡേജ ബൗളിങ്ങിലും മിന്നുന്ന പ്രകടനം പുറത്തെടുത്തു.
Ravindra Jadeja departs after playing a solid hand for India 👏 #RavindraJadeja #India #INDvsENG #Tests #Cricket pic.twitter.com/uJLA8meeIR
— Wisden India (@WisdenIndia) January 27, 2024
ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ ജഡേജയെ പ്രശംസിക്കുകയും ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ എന്ന് വിളിക്കുകയും ചെയ്തു.“ബാറ്റിലും പന്തിലും ഫീൽഡിലും ജഡേജ നൽകുന്ന സംഭാവനകളാൽ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനാണ് ജഡേജ ” ഗവാസ്‌കർ പറഞ്ഞു.ഇന്ത്യൻ ഓൾറൗണ്ടർ ഐസിസി പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആധിപത്യം പുലർത്തുകയാണ്.
4⃣ Bowlers
— BCCI (@BCCI) January 25, 2024
4⃣ Dismissals
💬 💬 Jasprit Bumrah, R Ashwin, Ravindra Jadeja & Axar Patel pick their favourite
Which one is your pick❓#TeamIndia | #INDvENG | @Jaspritbumrah93 | @ashwinravi99 | @imjadeja | @akshar2026 | @IDFCFIRSTBank pic.twitter.com/7fObot6HGP
ഏഴു വിക്കറ്റിന് 421 റൺസ് എന്ന നിലയിൽ മൂന്നാം ദിനം മത്സരം പുണനാരംഭിച്ച ഇന്ത്യക്ക് 15 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർത്താൻ സാധിച്ചുള്ളൂ..87 റൺസ് നേടിയ ജഡേജയെ റൂട്ടും 44 റൺസ് നേടിയ അക്‌സർ പട്ടേലിനെ രെഹാൻ അഹമ്മദും പുറത്താക്കി. ഇംഗ്ലണ്ടിനായി ജോ റൂട്ട് 79 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.ഹാർട്ടലിയും രെഹാൻ അഹമ്മദും രണ്ടു വീതം വിക്കറ്റുകൾ നേടി.