‘മികച്ച തുടക്കം ലഭിച്ചാല്‍ റിങ്കു സിംഗിനെ തടയുക പ്രയാസമാകും,അർദ്ധ സെഞ്ച്വറി ആത്മവിശ്വാസം വർധിപ്പിച്ചു’ : ഇന്ത്യൻ താരത്തെ വാഴ്ത്തി സുനിൽ ഗാവസ്‌കർ |Rinku Singh

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും കന്നി ടി20 അർദ്ധ സെഞ്ച്വറി നേടി ഇടംകൈയ്യൻ ബാറ്റർ റിങ്കു സിംഗ് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്നലത്തെ മത്സരത്തിലെ ഫിഫ്റ്റി ബാറ്റർക്ക് ആത്മവിശ്വാസം പകരുമെന്ന് സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ റിങ്കു സിംഗ് 39 പന്തിൽ പുറത്താകാതെ 68 റൺസ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെയുള്ള ആക്രമണാത്മക ബാറ്റിംഗാണ് അദ്ദേഹം കാഴ്ചവെച്ചത്. മത്സരത്തിൽ സമ്മർദ്ദം കൈകാര്യം ചെയ്യാനും സ്‌കോറിംഗ് നിരക്ക് ത്വരിതപ്പെടുത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കി. തുടക്കത്തിൽ തകർന്ന ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത് റിങ്കുവിന്റെ ഇന്നിഗ്‌സ് ആയിരുന്നു.

6/2 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ വെല്ലുവിളി നിറഞ്ഞ തുടക്കം ഉണ്ടായിരുന്നിട്ടും റിങ്കുവിന്റെ തകർപ്പൻ ബാറ്റിംഗും സൂര്യകുമാർ യാദവിന്റെ വേഗമേറിയ അർധസെഞ്ചുറിയും, ഇന്ത്യയെ 180/7 എന്ന സ്‌കോറിലെത്തിച്ചു.നായകൻ സൂര്യകുമാർ യാദവിനൊപ്പം റിങ്കു സിംഗ് 48 പന്തിൽ 70 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് തിരികെ എത്തിച്ചു.റിങ്കുവിന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി മത്സരത്തിന്റെ ഹൈലൈറ്റ് ആയിരുന്നു.

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെതിരെ അവസാന ഓവറുകളിൽ അദ്ദേഹം ബാക്ക്-ടു-ബാക്ക് സിക്സുകൾ അടിച്ചു. അദ്ദേഹത്തിന്റെ ഒരു സിക്സില് മീഡിയ ബോക്‌സിന്റെ ചില്ല് വരെ തകർന്നു.മഴ ബാധിച്ച മത്സരത്തിൽ 152 റൺസ് എന്ന പുതുക്കിയ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക റീസ ഹെൻഡ്രിക്‌സിന്റെ 49 റൺസിന്റെയും എയ്ഡൻ മാർക്രമിന്റെ ബാറ്റിങ്ങിന്റെയും ബലത്തിൽ 5 വിക്കറ്റിന് ജയം നേടി.

റിങ്കുവാണ് ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവെന്നും ഓരോ തവണ കളിക്കാൻ പോകുമ്പോഴും ബാറ്റിംഗ് മെച്ചപ്പെടുന്നുണ്ടെന്നും ഗവാസ്‌കർ പറഞ്ഞു.റിങ്കുവിന് എല്ലാ ഷോട്ടുകളും കളിക്കാൻ കഴിയുമെന്നും ഇന്നലത്തെ ഇന്നിഗ്‌സോടെ റിങ്കുവിന് വളരെയധികം ആത്മവിശ്വാസം ലഭിക്കുമെന്നും ഇന്ത്യൻ ഇതിഹാസം പറഞ്ഞു.’റിങ്കു സിംഗിന്‍റെ പക്കല്‍ എല്ലാത്തരം ഷോട്ടുകളുമുണ്ട്. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും കളിക്കാനാകും. ബാക്ക്‌ഫൂട്ടില്‍ റിങ്കു കളിക്കുന്നത് നമ്മള്‍ കണ്ടു. മികച്ച തുടക്കം ലഭിച്ചാല്‍ റിങ്കു സിംഗിനെ തടയുക പ്രയാസമാകും. ആദ്യ അർദ്ധ സെഞ്ച്വറി നേടുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന് വളരെയധികം ഗുണം ചെയ്യും’ ഗാവസ്‌കർ പറഞ്ഞു.

5/5 - (2 votes)