നാലാം ടി20 സെഞ്ച്വറിയോടെ രോഹിത് ശർമ്മയുടെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും ലോക റെക്കോർഡിന് ഒപ്പമെത്തി സൂര്യകുമാർ യാദവ് | Suryakumar Yadav

ജോഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് തകർപ്പൻ ജയം നേടിക്കൊടുത്തത്.106 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 201 എന്ന വമ്പൻ സ്കോർ ഉയർത്തി. എന്നാൽ 202 റൺസ് വിജയ് ലക്‌ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്ക വെറും 95 റൺസിൽ ഓൾ ഔട്ടായി.

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.മൂന്നാം ടി 20 യിലെ തകർപ്പൻ ജയത്തോടെ പരമ്പര സമനിലയിലക്കിയിരിക്കുകയാണ് ഇന്ത്യ.അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ എന്ത്‌കൊണ്ടാണ് താൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യയുടെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ സൂര്യ കുമാർ കാണിച്ചു തന്നു.ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ സൂര്യകുമാർ യാദവ് 55 പന്തിൽ തന്റെ നാലാമത്തെ ടി20 സെഞ്ച്വറി തികച്ചത്.

ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 19-ാം ഓവറിൽ മൂന്നക്കകത്തിലെത്തിയ സൂര്യകുമാർ 8 സിക്‌സറുകളും 7 ബൗണ്ടറികളും പറത്തി.രണ്ടാം ടി20യിൽ 56 റൺസ് നേടിയ സൂര്യ ക്യാപ്ടനായിട്ടിയും ഫോമിൽ ഒരു കുറവും വരുത്തിയില്ല.മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് താരം കഴിഞ്ഞ വർഷം 2 സെഞ്ച്വറികളും ഈ വർഷം 2 സെഞ്ച്വറികളും അടിച്ചു. നാലാം ടി 20 സെഞ്ച്വറി നേടിയതോടെ രോഹിത് ശർമ്മയുടെയും ഗ്ലെൻ മാക്‌സ്‌വെലിൻറെയും റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് സൂര്യ.കഴിഞ്ഞ മാസം ഇന്ത്യയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്കിടെ ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ മാച്ച്‌വെൽ രോഹിതിന്റെ റെക്കോർഡിന് ഒപ്പമെത്തിയത്.

2015 മുതൽ 2018 വരെയുള്ള 4 വർഷത്തിനിടയിലാണ് രോഹിത് തന്റെ 4 T20I സെഞ്ചുറികളും നേടിയത്. 8 വർഷത്തിനിടെ മാക്‌സ്‌വെല്ലിന്റെ 4 സെഞ്ചുറികൾ പിറന്നു.ക്രിസ് ഗെയ്‌ൽ, ബാബർ അസം, മാർട്ടിൻ ഗപ്റ്റിൽ, ജോൺസൺ ചാൾസ് എന്നിവർക്ക് ശേഷം ദക്ഷിണാഫ്രിക്കയിൽ ടി20യിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ബാറ്ററാണ് സൂര്യകുമാർ യാദവ്.സ്ഥിരം നായകൻ രോഹിത് ശർമ്മയുടെയും പരിക്കേറ്റ ഹാർദിക് പാണ്ഡ്യയുടെയും അഭാവത്തിൽ സൂര്യകുമാറാണ് ടി20 ടീമിനെ നയിക്കുന്നത്.

ഏറ്റവും കൂടുതൽ ടി20 സെഞ്ച്വറികൾ :
ഗ്ലെൻ മാക്സ്വെൽ 4 (2016 മുതൽ 2023 വരെ)
രോഹിത് ശർമ്മ 4 (2015 മുതൽ 2018 വരെ)
സൂര്യകുമാർ യാദവ് 4 (2022 മുതൽ 2023 വരെ)
ബാബർ അസം – 3 (2021 മുതൽ 2023 വരെ)
ആരോൺ ഫിഞ്ച് – 2 (2013 മുതൽ 2018 വരെ)

T20Iകളിലെ 50-ലധികം സ്‌കോറുകൾ നമ്പർ.4-ൽ നിന്നോ അതിൽ താഴെയുള്ളവരിൽ നിന്നോ:
15 – സൂര്യകുമാർ യാദവ് (39 ഇന്നിംഗ്‌സ്)
14 – ഇയോൻ മോർഗൻ (105 ഇന്നിംഗ്‌സ്)
11 – ഗ്ലെൻ മാക്സ്വെൽ (74 ഇന്നിംഗ്സ്)
10 – റിച്ചി ബെറിംഗ്ടൺ (59 ഇന്നിംഗ്സ്)
10 – ഗ്ലെൻ ഫിലിപ്‌സ് (48 ഇന്നിംഗ്‌സ്)

ടി20 മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്‌സറുകൾ:
10 – രോഹിത് ശർമ്മ vs ശ്രീലങ്ക, ഇൻഡോർ, 2017
9 – സൂര്യകുമാർ യാദവ് vs ശ്രീലങ്ക, രാജ്കോട്ട്, 2023
8 – കെഎൽ രാഹുൽ vs ശ്രീലങ്ക, ഇൻഡോർ, 2017
8 – സൂര്യകുമാർ യാദവ് vs ദക്ഷിണാഫ്രിക്ക, ജോഹന്നാസ്ബർഗ്, 2023

ഇന്ത്യക്കായി ടി20യിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ :
182 – രോഹിത് ശർമ്മ (140 ഇന്നിംഗ്‌സ്)
123 – സൂര്യകുമാർ യാദവ് (57 ഇന്നിംഗ്‌സ്)
117 – വിരാട് കോഹ്‌ലി (107 ഇന്നിംഗ്‌സ്)
99 – കെ എൽ രാഹുൽ (68 ഇന്നിംഗ്‌സ്)
74 – യുവരാജ് സിംഗ് (51 ഇന്നിംഗ്‌സ്)

Rate this post