ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും തകർപ്പൻ വിജയവുമായി വെസ്റ്റ് ഇൻഡീസ് | West Indies vs England

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും വിജയവുമായി വെസ്റ്റ് ഇൻഡീസ്.ഗ്രനഡയിൽ നടന്ന നടന്ന മത്സരത്തിൽ 10 റൺസിന്റെ വിജയമാണ് വിൻഡീസ് നേടിയത്. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് വെസ്റ്റ് ഇൻഡീസ് മുന്നിലെത്തി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്.ബ്രാൻഡൻ കിംഗ് പുറത്താകാതെ 82 റൺസും ക്യാപ്റ്റൻ റോവ്‌മാൻ പവൽ 50 റൺസും നേടി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് എടുക്കാൻ കഴിഞ്ഞുള്ളു. വെസ്റ്റ് ഇൻഡീസിന് വേണ്ടി അൽസാരി ജോസഫ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.അകീൽ ഹൊസൈൻ രണ്ടു വിക്കറ്റ് വീഴ്ത്തി. സാം കുറാൻ 50 റൺസ് നേടി പൊരുതിയെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 32 പന്തിൽ നിന്ന് നാല് ഫോറും മൂന്ന് സിക്സും പറത്തിയാണ് ഓൾറൗണ്ടർ ന്നി ടി20 ഫിഫ്റ്റിയിലെത്തിയത്. ഫിൽ സാൾട്ട് (25 ), വിൽ ജാക്ക് (24 ) ,മൊയീൻ അലി (22 ) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു സ്കോറര്മാര്.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു.54-4 എന്ന അപകടകരമായ സ്‌കോറിൽ നിന്ന് ബ്രാൻഡൻ കിങ്ങും റോവ്‌മാൻ പവലും ചേർന്നുള്ള 80 റൺസ് കൂട്ടുകെട്ടാണ് വെസ്റ്റ് ഇൻഡീസിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. വെറും 28 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും ഉൾപ്പെടുന്നതാണ് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റന്റെ അർദ്ധ സെഞ്ച്വറി, 50 റൺസാണ് പാവൽ നേടിയത്.16-ാം ഓവറിൽ ഇംഗ്ലണ്ട് ബൗളർ സാം കുറനെ 30 റൺസാണ് പവൽ അടിച്ചു കൂട്ടിയത്. ആദ്യ പന്തിൽ ബൗണ്ടറി നേടിയ പവൽ അടുത്ത രണ്ട് പന്തുകളിൽ തുടർച്ചയായി സിക്സറുകൾ പറത്തി.

നാലാമത്തെ പന്ത് വൈഡ് ആയി, രണ്ട് സിക്സറുകൾ കൂടി പവൽ നേടി. എന്നാൽ ആ ഓവറിലെ അവസാന പന്തിൽ കുറാൻ പവലിനെ പുറത്താക്കി.ഹാരി ബ്രൂക്കിന്റെ ഉജ്ജ്വലമായ ഡൈവിംഗ് ക്യാച്ചിലൂടെ വിൻഡീസ് ക്യാപ്റ്റൻ പുറത്തായി. 52 പന്തിൽ നിന്നും 8 ഫോറും 5 സിക്‌സും അടക്കം റൺസ് നേടിയ കിംഗ് പുറത്താവാതെ നിന്നു.ട്വന്റി20യിൽ 1,000 റൺസ് തികയ്ക്കുന്ന ഏറ്റവും വേഗമേറിയ മൂന്നാം വിൻഡീസ് ബാറ്റ്‌സ്‌കാരനാണ് കിംഗ്.

ക്രിസ് ഗെയിലിനെയും (34 ഇന്നിംഗ്‌സ്), എവിൻ ലൂയിസിനെയും (35 ഇന്നിംഗ്‌സ്) കിംഗ് പിന്നിലാക്കി.ആന്ദ്രേ റസ്സൽ 14 റൺസ് നേടി പുറത്തായി.നാലോവറിൽ 11 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ നേടിയ ആദിൽ റഷീദാണ് ഇംഗ്ലണ്ട് ബൗളർമാരിൽ മികച്ച് നിന്നത്.

Rate this post