‘ മികച്ച ടീമാണ് ലോകകപ്പ് വിജയിച്ചതെന്ന് അംഗീകരിക്കാൻ സാധിക്കില്ല ‘ : മുഹമ്മദ് കൈഫിന്റെ ‘ബെസ്റ്റ് ടീം ഓൺ പേപ്പർ’ കമന്റിന് മറുപടിയുമായി ഡേവിഡ് വാർണർ | David Warner

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ചുള്ള മുഹമ്മദ് കൈഫിന്റെ അഭിപ്രായത്തിനെതിരെ സ്റ്റാർ ബാറ്റർ ഡേവിഡ് വാർണർ. ഏറ്റവും വലിയ വേദിയിൽ സമ്മർദ്ദത്തിൻ കീഴിൽ പ്രകടനം നടത്തേണ്ടതിന്റെ പ്രാധാന്യം വാർണർ എടുത്തു പറയുകയും ചെയ്തു.ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയ ഫേവറിറ്റുകളായിരുന്നില്ല.

പക്ഷേ അവർ ഏകപക്ഷീയമായ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി.ലീഗ് ഘട്ടത്തിൽ തോൽവിയറിയാതെ മുന്നേറിയ ഇന്ത്യ സെമിയിൽ ന്യൂസിലൻഡിനെതിരെ മികച്ച മാർജിനിൽ വിജയിച്ചു. ഫൈനലിൽ 90,000-ത്തിലധികം ആരാധകർക്ക് മുന്നിൽ ഓസ്‌ട്രേലിയക്കെതിരെ കളിച്ച ഇന്ത്യക്ക് ബോർഡിൽ 240 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഓസ്ട്രേലിയ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെയും മാർനസ് ലാബുഷാഗ്‌നെയും മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഓസ്‌ട്രേലിയയല്ല ഇന്ത്യയാണ് ലോകകപ്പിലെ മികച്ച ടീമെന്നും , മികച്ച ടീമാണ് ലോകകപ്പ് വിജയിച്ചതെന്ന് അംഗീകരിക്കാൻ സാധിക്കില്ലെന്നും മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടിരുന്നു. മികച്ച ടീമിന് എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നും ഫൈനൽ കളിക്കണമെന്നും വാർണർ കൈഫിന് മറുപടി നൽകി.”എനിക്ക് മുഹമ്മദ് കൈഫിനെ ഇഷ്ടമാണ് , മികച്ച ടീമാണ് എന്നത് കടലാസ്സിൽ ഉണ്ടായിട്ട് കാര്യമില്ല. എന്തൊക്കെ വന്നാലും അവസാന ദിവസം നിങ്ങൾ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതുകൊണ്ടാണ് അവർ അതിനെ ഫൈനൽ എന്ന് വിളിക്കുന്നത്.ആ ദിവസമാണ് എല്ലാം കണക്കാക്കുന്നത്. ഫൈനൽ ഏത് വഴിക്കും പോകാം അതാണ് സ്പോർട്സ്. 2027 ൽ ഞങ്ങൾ വീണ്ടും വരും “ലോകകപ്പ് ഫൈനലിനെക്കുറിച്ചുള്ള കൈഫിന്റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് വാർണർ പറഞ്ഞു.

ഫൈനൽ വിജയിച്ച ടീം വ്യക്തമായും ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണെന്ന് ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു.ഫൈനലിൽ ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ച ടീം ലോകകപ്പ് നേടി. ഏറ്റവും മികച്ച രീതിയിൽ കളിക്കുന്നതാണ് പ്രധാനമെന്നും ഗംഭീർ പറഞ്ഞു.ഫൈനലിൽ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചില്ലെന്നും അതിനാൽ 2023 ലോകകപ്പ് നേടാൻ അർഹതയില്ലെന്നും ഗംഭീർ തുറന്നു പറഞ്ഞു.”പലർക്കും ഇത് ഇഷ്ടപ്പെട്ടേക്കില്ല. ഏറ്റവും മികച്ച ടീം ലോകകപ്പ് നേടിയിട്ടില്ലെന്ന് ചില വിദഗ്ധർ പറയുന്നത് ഞാൻ കേട്ടു. അത് തീർത്തും ശരിയല്ല. ഞാൻ കേട്ടിട്ടുള്ള വിചിത്രമായ പ്രസ്താവനകളിൽ ഒന്നാണിത്. യഥാർത്ഥത്തിൽ ഇതാണ് ലോകകപ്പ് നേടിയ ഏറ്റവും മികച്ച ടീം. നമുക്ക് സത്യസന്ധത പുലർത്താം” ഗംഭീർ പറഞ്ഞു.

5/5 - (1 vote)