യുഎസ്എക്കെതിരെ 7 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ സൂപ്പർ 8 ലേക്ക് | T20 World Cup 2024

ടി 20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി സൂപ്പർ എട്ടിൽ സ്ഥാനം പിടിച്ച് ഇന്ത്യ . ന്യൂ യോർക്കിൽ നടന്ന മത്സരത്തിൽ അമേരിക്കയെ 7 വിക്കറ്റിനാണ് പരാജയപെടുത്തിയത്. 111 റൺസ് വിജയ ൽ;ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. നാലാം വിക്കറ്റിലെ സൂര്യകുമാർ ദുബെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. 50 റൺസ് നേടിയ സൂര്യ കുമാറാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.ദുബൈ 31 റൺസും പന്ത് 18 റൺസും നേടി.

തകർച്ചയോടെയാണ് ഇന്ത്യൻ ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ വിരാട് കോലി ഗോൾഡൻ ഡക്കായി.കോലിയെ സൗരഭ് നേത്രവൽക്കറിന്റെ പന്തിൽ ഹർമീത് സിംഗ് പിടിച്ചു പുറത്താക്കി. മൂന്നാം ഓവറിൽ 3 റൺസ് നേടിയ രോഹിത്തിനെയും നേത്രവൽക്കർ പുറത്താക്കി. സ്കോർ 39 ൽ നിൽക്കെ 18 റൺസ് നേടിയ പന്തിനെ അലി ഖാൻ ക്ലീൻ ബൗൾഡ് ചെയ്തു. സൂര്യ കുമാറും ശിവം ദുബൈയും ചേർന്ന്‌ ഇന്ത്യയെ മുന്നോട്ട് നയിച്ചു . അഞ്ചു ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 35 റൺസ് ആയിരുന്നു.സൂര്യകുമാർ യാദവ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അമേരിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അമേരിക്കന്‍ നിരയില്‍ ഒരു താരത്തിനും 30 റണ്‍സിലെത്താനായില്ല. 23 പന്തില്‍ 27 റണ്‍സെടുത്ത നിതീഷ് കുമാറാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍.ഇന്നിങ്‌സ് തുറക്കും മുന്‍പേ അമേരിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഷയാന്‍ ജഹാംഗീറിനെ (0) അര്‍ഷ്ദീപ് പുറത്താക്കി .ആന്‍ഡ്രിസ് ഗൗസിന്റെ (2) വിക്കറ്റും അര്‍ഷ്ദീപ് സ്വന്തമാക്കി.25 ന് മൂന്ന്, 56 ന് നാല് എന്നിങ്ങനെ യുഎസിന്റെ വിക്കറ്റുകള്‍ വീണു.

അഞ്ചാം വിക്കറ്റില്‍ നിതീഷ് കുമാര്‍(24), കൊറി ആന്‍ഡേഴ്സന്‍(14) എന്നിവരുടെ ഇന്നിങ്‌സുകള്‍ ടീമിനെ 14.4 ഓവറില്‍ 81 ല്‍ എത്തിച്ചു. എന്നാല്‍ നീതീഷ് കുമാര്‍ പുറത്താതിന് പിന്നാലെ യുഎസ്എയുടെ വിക്കറ്റുകള്‍ വീണ്ടും തുടര്‍ച്ചയായി വീണു.23 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത നിതീഷ് കുറമാറാണ് യുഎസ്എയുടെ ടോപ് സ്‌കോറര്‍. ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് 10 പന്തില്‍ പുറത്താകാതെ 11 റണ്‍സ് നേടിയാണ് അമേരിക്കയെ 100 കടത്തിയത്. ഒന്‍പതാമനായി എത്തിയ ജസ്ദീപ് സിങ്ങിനെ (2) അവസാന പന്തില്‍ റിഷഭ് പന്ത് റണ്ണൗട്ടാക്കി.

നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് അമേരിക്കക്ക് നേടാനായത്. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യൻ നിരയിൽ മികച്ച് നിന്നത്. അര്‍ഷ്ദീപിനൊപ്പം നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 14 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും ബൗളിങ്ങില്‍ തിളങ്ങി.അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Rate this post