വിശാഖപട്ടണം ടെസ്റ്റിൽ നാല് സ്പിന്നർമാരെയും ഒരു ഒറ്റ പേസറെയും കളിപ്പിക്കാൻ ടീം ഇന്ത്യ | IND vs ENG 2nd Test
ആദ്യ ടെസ്റ്റിലെ നിരാശാജനകമായ തോൽവിക്ക് ശേഷം നാളെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ.രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. രാഹുലും ജഡേജയും പരിക്ക് മൂലം വിട്ടു നിൽക്കുന്നതിനാൽ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നുറുപ്പാണ്.
സ്പിന്നിന് അനുകൂലമായ പിച്ചിൽ നാല് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങാനുള്ള സാധ്യത കാണുന്നുണ്ട്.1970 കളുടെ അവസാനത്തിൽ ബിഷൻ സിംഗ് ബേദി, ബി എസ് ചന്ദ്രശേഖർ, എരപ്പള്ളി പ്രസന്ന, ശ്രീനിവാസ് വെങ്കിട്ടരാഘവൻ എന്നിവർ കായികരംഗത്ത് നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യ നാല് സ്പിന്നറുമ്യി കളിച്ചിട്ടില്ല.വിശാഖപട്ടണം ക്യാപ്റ്റൻ രോഹിത് ശർമ്മയെ അലട്ടുന്നത് രവീന്ദ്ര ജഡേജയുടെ പരിക്ക് തന്നെയാവും.ഇന്ത്യൻ സ്പിൻ ആക്രമണത്തിൽ ആർ. അശ്വിനൊപ്പം ജഡേജ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
ജഡേജയുടെ അഭാവത്തിൽ അശ്വിനും അക്സറും വിശാഖപട്ടണത്തിലെ മണ്ണിൽ ഇന്ത്യൻ സ്പിൻ ആക്രമണത്തിന് നേതൃത്വം നൽകും.എന്നാൽ റിസ്റ്റ്-സ്പിന്നർ കുൽദീപ് യാദവ്, ഓഫ് വാഷിംഗ്ടൺ സുന്ദർ എന്നിവരെയും ഇന്ത്യ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ടർമാരുടെ മുൻ ചെയർമാനുമായ കൃഷ്ണമാചാരി ശ്രീകാന്ത് അഭിപ്രായപ്പെട്ടു.“ആദ്യ ടെസ്റ്റിൽ സിറാജ് വിക്കറ്റില്ലാതെ ആകെ 11 ഓവർ എറിഞ്ഞു. ഇതുപോലുള്ള പിച്ചുകളിൽ നാല് സ്പിന്നർമാരെ കളിപ്പിക്കാമെന്ന് ഇംഗ്ലണ്ട് തെളിയിച്ചു. നാല് പേരും ഒരുമിച്ച് കളിക്കുന്നതിൽ നിന്ന് ഇന്ത്യയെ തടയുന്നത് എന്താണ്? മധ്യനിരയിൽ ജഡേജയുടെ പകരക്കാരനായി വാഷിംഗ്ടണും സിറാജിനു പകരം കുൽദീപും കളിക്കട്ടെ”ശ്രീകാന്ത് പറഞ്ഞു.
India fans, who's your No.4 for the 2nd Test against England? 🤔
— Sport360° (@Sport360) January 31, 2024
📸: BCCI pic.twitter.com/AdvVlhldFN
വാഷിംഗ്ടൺ 2021 ലെ ഗാബയിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയത്തിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തു എന്നത് ഇതുപോലൊരു വേദിയിൽ തിളങ്ങാൻ ആവശ്യമായ കഴിവ് അദ്ദേഹത്തിനുണ്ട് എന്ന് കാണിക്കുന്നു.ബാറ്റിങ്ങിലും വലിയ മാറ്റങ്ങൾ ഉണ്ടാവും എന്നുറപ്പാണ്.ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം നമ്പറിലേക്ക് മാറുകയും മൂന്നാം നമ്പറില്‍ നിറം മങ്ങിയ ശുഭ്മാന്‍ ഗില്ലിനെ വീണ്ടും ഓപ്പണറാക്കാനുള്ള സാദ്യതയുമുണ്ട്.രാഹുലിന് പകരം സർഫറാസ് ഖാന് അവസരം ലഭിക്കാനുള്ള സാദ്യത കാണുന്നുണ്ട്.സര്‍ഫറാസ് ഖാനും രജത് പാടീദാറിനും ഒരുമിച്ച് അവസരം നല്കനുള്ള സാധ്യതയും തള്ളി കളയാൻ സാധിക്കില്ല.