2023 ലോകകപ്പിലെ “ടീം ഓഫ് ദ ടൂർണമെന്റ്” : നായകൻ രോഹിത് ശർമ്മ , ആറ് ഇന്ത്യൻ താരങ്ങൾ ടീമിൽ | Team of the Tournament of 2023 World Cup
2023 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമയെ തിരഞ്ഞെടുത്തു. വിരാട് കോഹ്‌ലിയും മുഹമ്മദ് ഷമിയും ഉൾപ്പെടെ 6 ഇന്ത്യൻ താരങ്ങൾ ടീമിൽ ഉൾപ്പെട്ടു.നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ട്രോഫി ഉയർത്തിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് നായക സ്ഥാനം നഷ്ടമായി.ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് ഗ്ലെൻ മാക്‌സ്‌വെല്ലും ആദം സാമ്പയും മാത്രമാണ് ലോകകപ്പ് ബേസ്ഡ് ഇലവനിൽ ഉൾപ്പെട്ടത്.
ദക്ഷിണാഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളർ ജെർലാൻഡ് കോറ്റ്‌സി ഐസിസിയുടെ ടീമിലെ 12-ാമനായി തിരഞ്ഞെടുക്കപ്പെട്ടു.പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ്‌സ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ആരും ടീമിൽ ഉൾപെട്ടില്ല.ലോകകപ്പിൽ പങ്കെടുത്ത 10 ടീമുകളിൽ നിന്ന് 5 ടീമുകളിൽ നിന്നുള്ള കളിക്കാർ ടീം ഓഫ് ദ ടൂർണമെന്റിൽ തിരഞ്ഞെടുക്കപ്പെട്ടു.ക്യാപ്റ്റൻ രോഹിത്, 11 മത്സരങ്ങളിൽ നിന്ന് 765 റൺസുമായി ടോപ് സ്‌കോറർമാരായ വിരാട് കോഹ്‌ലി, 24 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ എന്നിവരാണ് ടീമിൽ ഇടം നേടിയ ഇന്ത്യക്കാർ.
ICC picks Team of the Tournament of this World Cup 2023:
— CricketMAN2 (@ImTanujSingh) November 20, 2023
Rohit Sharma is the Captain. Rohit, Kohli, Rahul, Jadeja, Bumrah, Shami – 6 Indian players in the team…!!! pic.twitter.com/H2umMEcHc1
4 സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക് രോഹിതിനൊപ്പം വിക്കറ്റ് കീപ്പറായും ഓപ്പണറായും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചലിനെ ടീമിലെ നമ്പർ 4 ആയി തിരഞ്ഞെടുത്തു.തുടർച്ചയായ രണ്ടാം തവണയാണ് രോഹിത് ശർമ്മ ഏകദിന ലോകകപ്പിലെ ടീം ഓഫ് ദ ടൂർണമെന്റിൽ ഇടംപിടിച്ചത്. അഫ്ഗാനിസ്ഥാനെതിരെ 201 റൺസെടുത്ത ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെല്ലും ഇന്ത്യയുടെ ജഡേജയുമാണ് ഓൾറൗണ്ടർമാർ.
Here's the ICC Men's World Cup 2023 Team of the Tournament.
— CricTracker (@Cricketracker) November 20, 2023
Rohit Sharma has been named as the captain, and India dominates the team. pic.twitter.com/IHNHB7E9tG
ക്വിന്റൺ ഡി കോക്ക് (Wk) (ദക്ഷിണാഫ്രിക്ക) – 59.40 ശരാശരിയിൽ 594 റൺസ്
രോഹിത് ശർമ്മ (സി) (ഇന്ത്യ) – 54.27 ശരാശരിയിൽ 597 റൺസ്
വിരാട് കോഹ്‌ലി (ഇന്ത്യ) – 95.62 ശരാശരിയിൽ 765 റൺസ്
ഡാരിൽ മിച്ചൽ (ന്യൂസിലൻഡ്) – 69 ശരാശരിയിൽ 552 റൺസ്
കെ എൽ രാഹുൽ (ഇന്ത്യ) – 75.33 ശരാശരിയിൽ 452 റൺസ്
ഗ്ലെൻ മാക്‌സ്‌വെൽ (ഓസ്‌ട്രേലിയ) – 66.66-ശരാശരിയിൽ 400 റൺസും ആറ് വിക്കറ്റും
രവീന്ദ്ര ജഡേജ (ഇന്ത്യ) – 40 ശരാശരിയിൽ 120 റൺസും 16 വിക്കറ്റും
ജസ്പ്രീത് ബുംറ (ഇന്ത്യ) – 20 വിക്കറ്റ്
ദിൽഷൻ മധുശങ്ക (ശ്രീലങ്ക) – 21 വിക്കറ്റ്
ആദം സാമ്പ (ഓസ്ട്രേലിയ) – 23 വിക്കറ്റ്
മുഹമ്മദ് ഷമി (ഇന്ത്യ) – 24 വിക്കറ്റ്
12-ാമത്തെ താരം: ജെറാൾഡ് കോറ്റ്‌സി (ദക്ഷിണാഫ്രിക്ക) – 20 വിക്കറ്റ്