ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനവുമായി ടി 20 ലോകകപ്പ് ടീമിൽ ഇടം പിടിച്ച താരങ്ങൾ | T20 World Cup

മലയാളി താരം സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. അത്കൊണ്ട് തന്നെ ഇന്നലെ നടന്ന സൺറൈസേഴ്‌സ് ഹൈദരബാദ് – രാജസ്ഥാൻ റോയൽസ് മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രം സഞ്ജു സാംസണായിരുന്നു. രാജസ്ഥാനായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു റണ്‍സ് ഒന്നും എടുക്കാതെയാണ് പുറത്തായത്.

ഭുവനേശ്വര്‍ കുമാറിന്‍റെ തകര്‍പ്പൻ ഇൻസ്വിങ് ഡെലിവറിയിൽ ക്ലീൻ ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്. മൂന്നു പന്തുകള്‍ മാത്രം നേരിട്ടായിരുന്നു പൂജ്യനായുള്ള സഞ്ജുവിന്റെ മടക്കം.ഐപിഎല്‍ പതിനേഴാം പതിപ്പില്‍ സഞ്ജു സാംസണിന്‍റെ ആദ്യ ഡക്കാണിത്.ചൊവ്വാഴ്ച വൈകീട്ടാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളുടെയും പ്രകടനം മോശമായിരുന്നു.

അര്‍ധസെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളിന്‍റെ പ്രകടനം മാത്രമായിരുന്നു ആരാധകര്‍ക്ക് ആശ്വാസമായത്. ടീം പ്രഖ്യാപനത്തിനു പിന്നാലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയത് അഞ്ച് പന്തില്‍ നാല് റണ്‍സ്. ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. സൂര്യകുമാര്‍ യാദവാവട്ടെ, ആറു പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി.ചെന്നൈ പഞ്ചാബ് മത്സരത്തിലും ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലെ അംഗങ്ങള്‍ നിരാശപ്പെടുത്തി.

മത്സരത്തില്‍ ഗോള്‍ഡൻ ഡക്ക് ആയിരുന്നു ചെന്നൈയുടെ വെടിക്കെട്ട് ബാറ്റര്‍ ശിവം ദുബെ. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങി നാല് റണ്‍സ് മാത്രം നേടിയത്.യുസ്‌വേന്ദ്ര ചാഹൽ ഹൈദെരാബാദിനെതിരെ നാല് ഓവറില്‍ 62 റണ്‍സ് വഴങ്ങി.ചെന്നൈക്കെതിരെ പഞ്ചാബ് താരം അര്‍ഷ്‌ദീപ് സിങ് നാല് ഓവറില്‍ 52 റണ്‍സായിരുന്നു വഴങ്ങിയിരുന്നു.