‘ ഇത് എന്റെ അവസാന ബാലൺ ഡി ഓർ ആയിരിക്കും ‘ : ലയണൽ മെസ്സി |Lionel Messi

അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി കഴിഞ്ഞ ദിവസം തനറെ എട്ടാമത് ബാലൺ ഡി ഓർ ട്രോഫി സ്വന്തമാക്കിയിരുന്നു. 5 തവണ ബാലൻ ഡി ഓർ നേടിയ ക്രിസ്ത്യാനോ റൊണാൾഡോയേക്കാൾ മൂന്ന് ബാലൻ ഡി ഓർ അധികം നേടി കൊണ്ട് തന്റെ ചരിത്ര റെക്കോർഡ് വർദ്ധിപ്പിച്ചിരിക്കുകയാണ് സൂപ്പർതാരമായ ലിയോ മെസ്സി. അവാർഡ് നേടിയതിനു ശേഷം സ്പാനിഷ് ഔട്ട്‌ലെറ്റ് എഎസിനോട് സംസാരിച്ച മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തന്റെ മത്സരത്തെക്കുറിച്ച് തുറന്നുപറയുകയും ഇത് തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ സമയമാണെന്നും പറഞ്ഞു.

“ഞാനും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിൽ ഞങ്ങൾ മാത്രമായി പരസ്പരം മത്സരിക്കുകയായിരുന്നു. കായികപരമായി ക്രിസ്ത്യാനോ റൊണാൾഡോ വളരെയധികം മികച്ചു നിൽക്കുന്നുണ്ട്, ഞങ്ങൾ ഇരുവരും വളരെ മത്സരബുദ്ധിയുള്ളവരാണ്.എന്നാൽപോലും എല്ലാവരേയും എല്ലാറ്റിനെയും മറികടക്കാൻ റൊണാൾഡോ എപ്പോഴും ആഗ്രഹിക്കുന്നു.എന്നാലും ക്രിസ്ത്യാനോ റൊണാൾഡോയും ഞാനും തമ്മിലുള്ള മത്സരങ്ങളിൽ നിന്ന് ഞങ്ങൾ പരസ്പരം പ്രയോജനങ്ങൾ നേടിയെന്ന് ഞാൻ കരുതുന്നുണ്ട് ഞങ്ങൾക്കും പൊതുവെ ഫുട്ബോൾ ഇഷ്ടപ്പെടുന്ന ആളുകൾക്കും വളരെ നല്ല കാലഘട്ടമായിരുന്നു അത്. ഇത്രയും കാലം ഞങ്ങൾ ചെയ്തത് വളരെ പ്രശംസനീയമാണെന്ന് ഞാൻ കരുതുന്നു, ”മെസ്സി എസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരു സ്ഥാനം നിലനിർത്തുന്നതിനേക്കാൾ മുകളിലെത്തുന്നത് വളരെ എളുപ്പമാണെന്നും ഇതിഹാസ ഫുട്ബോൾ താരം കൂട്ടിച്ചേർത്തു.”അവിടെയെത്തുക എന്നതാണ് എളുപ്പമുള്ള കാര്യം, പക്ഷേ നിലനിർത്തുക എന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. ഞങ്ങൾ പ്രായോഗികമായി 10-15 വർഷം മുകളിൽ തുടർന്നു. അത് നിലനിർത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇത് അവിശ്വസനീയമായിരുന്നു, എനിക്ക് നല്ല ഓർമ്മകളുണ്ട്,ഫുട്ബോൾ ആസ്വദിക്കുന്ന എല്ലാവർക്കും നല്ല ഓർമ്മകൾ ഉണ്ടാവും”മെസ്സി പറഞ്ഞു.

തന്റെ റെക്കോർഡ് വർധിപ്പിക്കുന്ന എട്ടാമത് ബാലൺ ഡി ഓർ പുരസ്‌കാരത്തെ കുറിച്ച് സംസാരിച്ച മെസ്സി താൻ അതിനെക്കുറിച്ച് ചിന്തിക്കുന്നത് വളരെക്കാലമായി നിർത്തിയെന്നും തന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ തന്റെ അവസാന നാളുകൾ കളിക്കളത്തിൽ ആസ്വദിക്കുകയായിരുന്നുവെന്നും പറഞ്ഞു.2023 -ൽ എനിക്ക് ലഭിച്ച ബാലൻ ഡി ഓർ പുരസ്‍കാരത്തെ എന്റെ ഫുട്ബോൾ ജീവിതത്തിലെ അവസാനത്തെ ആയാണ് ഞാൻ കണക്കാക്കപ്പെടുന്നത് .

“ബാലൺ ഡി ഓറിനെ കുറിച്ച് ഞാൻ വളരെക്കാലം മുമ്പ് ചിന്തിക്കുന്നത് നിർത്തി എന്നതാണ് സത്യം. ഇത് എനിക്ക് ഒരിക്കലും മുൻഗണന നൽകുന്ന കാര്യമല്ലെന്ന് ഞാൻ മുമ്പ് പറഞ്ഞു.ഇത് എന്റെ അവസാന ബാലൺ ഡി ഓർ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു, ഞാൻ നേടിയതെല്ലാം നേടിയതിലും എട്ട് ബാലൺ ഡി ഓർ നേടിയ കളിക്കാരനായതിലും ഞാൻ സന്തുഷ്ടനാണ്. ഞാൻ സന്തോഷവാനാണ്,” മെസ്സി പറഞ്ഞു.

Rate this post