ലയണൽ മെസ്സിക്ക് ശേഷം ഫ്രീകിക്കിൽ നിന്ന് ഗോൾ നേടുന്ന ആദ്യത്തെ ബാഴ്‌സലോണ കളിക്കാരനായി ടോറസ് |Ferran Torres

ലൂയിസ് കമ്പനി ഒളിമ്പിക് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന തങ്ങളുടെ ഏറ്റവും പുതിയ ലാ ലിഗ മത്സരത്തിൽ റയൽ ബെറ്റിസിനെതിരെ ബാഴ്‌സലോണ 5-0 ന് വൻ വിജയം നേടി.ബാഴ്‌സലോണയ്‌ക്കായി ആദ്യ തുടക്കമിട്ട പോർച്ചുഗൽ ജോഡി ജോവോ ഫെലിക്‌സും ജോവോ കാൻസെലോയും സാവി ഹെർണാണ്ടസിന്റെ ടീമിനായി ഗോൾ നേടി.

25-ാം മിനിറ്റിൽ ഫെലിക്‌സ് സ്‌കോർ ചെയ്‌തു, തുടർന്ന് റോബർട്ട് ലെവൻഡോവ്‌സ്‌കി 32-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി.62- ആം മിനുട്ടിൽ ഫെറാൻ ടോറസ് മൂന്നാം ഗോൾ കൂട്ടിച്ചേർത്തു. ഫ്രീകിക്കിൽ നിന്നുമാണ് സ്പാനിഷ് തരാം ഗോൾ നേടിയത്.2021 മെയ് മാസത്തിൽ വലൻസിയക്കെതിരെ ലയണൽ മെസ്സി നേടിയതിന് ശേഷം ഫ്രീകിക്കിൽ നിന്ന് നേരിട്ട് ഗോൾ നേടുന്ന ആദ്യത്തെ ബാഴ്‌സലോണ കളിക്കാരനായി ടോറസ് മാറി. രണ്ട് വർഷവും രണ്ട് മാസവും മുൻപാണ് മെസ്സി ബാഴ്സക്ക് വേണ്ടി ഫ്രീകിക്കിൽ നിന്നും ഗോൾ നേടിയത്.

ബാഴ്‌സയുടെ അവസാന 20 ഡയറക്ട് ഫ്രീ-കിക്ക് ഗോളുകളുടെ സ്‌കോറർ മെസ്സിയായിരുന്നു.എന്നാൽ അർജന്റീനിയൻ വിടവാങ്ങിയതോടെ ബാഴ്സ ഫ്രീകിക്ക് ഗോളുകൾ നേടാൻ കഴിയാതെ വന്നു.ദീർഘ കാലത്തിനു ശേഷം അത് ഫെറാൻ ടോറസിന് അവസാനിപ്പിക്കാൻ കഴിഞ്ഞു.മെസ്സിയുടെ ഗോളിന് ശേഷം 49 ഫ്രീകിക്കുകൾ ബാഴ്സലോണക്ക് ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.ഈ സീസണിൽ മികച്ച പ്രകടനമാണ് ഫെറാൻ ടോറസ് പുറത്തെടുക്കുന്നത്.സീസണിന്റെ തുടക്കം മുതൽ കളിച്ച ഓരോ 38 മിനിറ്റിലും ഒരു ഗോൾ ശരാശരി നേടിയിട്ടുണ്ട്, കളിച്ച അവസാന 9 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടി.

ഈ സീസണിൽ ഇതുവരെ ഒരു തുടക്കം മാത്രമേ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂ, എന്നാൽ പരിമിതമായ ഗെയിം സമയത്തിലും താരം ഗോൾ സ്കോറിങ്ങിനു ഒരു കുറവും വരുത്തിയിട്ടില്ല.ദേശീയ ടീമിനായി രണ്ട് ഗോളുകളും സ്പാനിഷ് മുന്നേറ്റക്കാരൻ നേടിയിട്ടുണ്ട്.അടുത്തിടെ സമാപിച്ച ഇന്റർനാഷണൽ ബ്രേക്കിൽ സ്പാനിഷ് ദേശീയ ടീമിലേക്ക് അദ്ദേഹത്തെ ആദ്യം വിളിച്ചിരുന്നില്ല.മാർക്കോ അസെൻസിയോയ്ക്കും ഡാനി ഓൾമോയ്ക്കും പരിക്കേറ്റതിനെത്തുടർന്ന് അവസരം ലഭിച്ചു.

സൈപ്രസിനെതിരെ ബെഞ്ചിൽ നിന്ന് വന്ന് ഇരട്ടഗോൾ നേടുകയും ചെയ്തു.ബാഴ്‌സലോണയ്‌ക്കൊപ്പം 126 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകളും അരമണിക്കൂറിനുള്ളിൽ ദേശീയ ടീമിനൊപ്പം രണ്ട് ഗോളുകളും ഈ 23കാരൻ നേടിയിട്ടുണ്ട്.

Rate this post