രണ്ട് വിദേശ സെന്റർ ബാക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക് | Kerala Blasters
ഇവാൻ വുകമനോവിച്ചിന് പകരമെത്തിയ പുതിയ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ചുപണി നടത്താൻ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ക്ലബ് വിടാൻ ഒരുങ്ങുകയാണ്.എന്നാൽ ഡ്രിൻസിച്ച് എന്ത് കാരണത്താലാണ് ക്ലബ്ബ് വിടാൻ സാധ്യതയുള്ളത് എന്നത് വ്യക്തമായിട്ടില്ല.
ഡ്രിൻസിച്ച് ക്ലബ്ബ് വിടുകയാണെങ്കിൽ 2 വിദേശ സെന്റർ ബാക്കുമാരെ ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യേണ്ടി വന്നേക്കും. എന്തെന്നാൽ മറ്റൊരു പ്രതിരോധനിരതാരമായ ലെസ്ക്കോവിച്ചും ക്ലബ്ബ് വിടുകയാണ്.താരം കരാർ പുതുക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു നിൽക്കെയാണ് മിലോസ് ക്ലബ് വിട്ടേക്കുമെന്ന വാർത്തകൾ പുറത്തു വരുന്നത്.ഇക്കഴിഞ്ഞ സീസണിന്റെ അവസാനത്തെ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിൽ തുടരാൻ തനിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്ന് ഡ്രിൻസിച്ച് വെളിപ്പെടുത്തിയിരുന്നതിനാൽ തീരുമാനം ക്ലബിന്റേതാകാനാണ് സാധ്യത.
ഏതായാലും ഡിഫൻസിലേക്ക് കൂടുതൽ മികച്ച താരങ്ങളെ ക്ലബ്ബിന് ആവശ്യമുണ്ട്.ഈ കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ഡിഫൻസ് വളരെയധികം മോശമായിരുന്നു.ഐഎസ്എല്ലിലെ ആദ്യത്തെ സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് മീലൊസ് നടത്തിയത്. സെൻട്രൽ ഡിഫെൻഡറായാണ് കളിക്കുന്നതെങ്കിലും രണ്ടു ഗോളുകൾ ടീമിനായി നേടാൻ ഡ്രിൻസിച്ചിന് കഴിഞ്ഞു. ലെസ്കോവിച്ചിന്റെ കരാർ ഈ മാസത്തോടെ അവസാനിക്കുമ്പോൾ അത് പുതുക്കുന്നില്ലെന്ന തീരുമാനത്തിൽ താരം ഉറച്ചു നിൽക്കുകയാണ്.
🥇💣 Milos Drincic likely to leave Kerala Blasters. ❌ @mathrubhumi #KBFC pic.twitter.com/usgZmGTe6P
— KBFC XTRA (@kbfcxtra) May 30, 2024
കേരള ബ്ലാസ്റ്റേഴ്സ് വിടാനുള്ള തീരുമാനത്തിനൊപ്പം ഇന്ത്യയിലെ മറ്റൊരു ക്ലബിന് വേണ്ടിയും കളിക്കുന്നില്ലെന്ന തീരുമാനം കൂടി ലെസ്കോവിച്ച് എടുത്തിട്ടുണ്ട്. ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന പ്രഖ്യാപനം വരുന്നതിനു മുൻപേ തന്നെ ബ്ലാസ്റ്റേഴ്സ് വിടാനുള്ള തീരുമാനം ലെസ്കോവിച്ച് എടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു സീസണുകളായി മികച്ച പ്രകടനം നടത്തി എന്നതിന് പുറമെ ടീമിനെ നന്നായി നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ നിർണായക സാന്നിധ്യമാണ് ഇപ്പോൾ ക്ലബ്ബ് വിടുന്നത്. പകരം പുതിയ ഒരു സെന്റർ ബാക്കിന് വേണ്ടിയുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ ശക്തമാക്കേണ്ടി വരും.