വമ്പൻ അട്ടിമറി !! ടി20യില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി യുഎഇ

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചു യുഎഇ ക്രിക്കറ്റ് ടീം. ശക്തരായ ന്യൂസീലാൻഡ് ടീമിനെ തോൽപ്പിച്ചാണ് യുഎഇ ക്രിക്കറ്റ് ടീം ഏവരെയും അത്ഭുതപെടുത്തിയത്. ഇന്നലെ നടന്ന ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 7 വിക്കറ്റിന്റെ ജയമാണ് യൂ. എ. ഇ ടീം നേടിയത്.

ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ യൂ. എ. ഇ ടീം പുത്തൻ ചരിത്രം സൃഷ്ടിക്കുമ്പോൾ അത് കിവീസ് സംബന്ധിച്ചു ഒരു ഷോക്ക് തന്നെയാണ്.ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ആരംഭിച്ച കിവീസ് ടീം നേടിയത് 20 ഓവറിൽ 142 റൺസ് എന്നുള്ള സ്കോറാണ്.46 പന്തുകൾ നേരിട്ട ചാപ്പ്മാൻ 63 റൺസ് നേടിയതാണ് കിവീസ് ഇന്നിങ്സിനു കരുത്തായി മാറിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇക്ക് തുടക്ക ഓവറിൽ തന്നെ ആദ്യത്തെ വിക്കെറ്റ് നഷ്ടമായി എങ്കിലും ഓപ്പണർ മുഹമ്മദ് വസീം മനോഹരമായി ബാറ്റ് ചെയ്തതോടെ കിവീസ് ജയം സ്വപ്നമായി മാറി.ഓപ്പണർ മുഹമ്മദ് വസീം 29 പന്തുകളിൽ 55 റൺസാണ് നേടിയത്. 4 ബൗണ്ടറികളും 3 സിക്സറുകളും വസീം ബാറ്റിൽ നിന്നും പിറന്നു.ശേഷം എത്തിയ ആസിഫ് ഖാൻ യൂ. എ. ഇ വിജയം പൂർത്തിയാക്കി.

ആസിഫ് ഖാൻ വെറും 29 പന്തുകളിൽ 5 ബൗണ്ടറികളും ഒരു സിക്സറും അടക്കം 48 റൺസ് നേടി ടീമിനെ ജയത്തിലേക്ക് എത്തിച്ചു.മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി :20 പരമ്പരയാണ് കിവീസ് : യൂ. എ. ഇ ടീമുകൾ കളിക്കുക. ഇന്നലത്തെ ജയത്തോടെ പരമ്പര 1-1സമനിലയിലാണ് ഉള്ളത്. മൂന്നാം ടി :20യിലും ജയിച്ചു പരമ്പര നേടി ചരിത്രം സൃഷ്ടിക്കാനാണ് യൂ. എ. ഇ ലക്ഷ്യം.

Rate this post