വെറും ഏഴു മത്സരം കൊണ്ട് ഇന്റർ മയാമിയുടെ എക്കാലത്തെയും മൂന്നാമത്തെ ടോപ് സ്കോററായി മാറിയ ലയണൽ മെസ്സി |Lionel Messi

ഇന്റർ മയാമിക്കൊപ്പം ആറു മത്സരങ്ങൾ കളിച്ച സൂപ്പർ താരം ലയണൽ മെസ്സി 9 ഗോളുകൾ നേടിയിട്ടുണ്ട്. ആ ഗോളുകളെല്ലാം ലീഗ് കപ്പിലാണ് പിറന്നത്. ഇന്ന് പുലർച്ചെ നടന്ന ഫൈനൽ അടക്കം എല്ലാ മത്സരങ്ങളിലും മെസ്സി ഇന്റർ മയാമിക്കായി ഗോൾ നേടി. മെസ്സി വന്നതിന് ശേഷം എല്ലാ മത്സരങ്ങളിലും മയാമി വിജയം നേടുകയും ചെയ്തു.

ഫൈനലിൽ നേടിയ ഗോളോടെ ഇന്റർ മയാമിയുടെ ഓൾ ടൈം ടോപ് സ്കോറര്മാരുടെ പട്ടികയിൽ മെസ്സി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 9 ഗോളുകൾ നേടിയ ഫിന്നിഷ് സഹതാരം റോബർട്ട് ടെയ്‌ലർ, വെനസ്വേലയിൽ നിന്നുള്ള ജോസഫ് മാർട്ടിനെസ് എന്നവരെ മറികടന്നാണ് മെസ്സി നേട്ടം കൈവരിച്ചത്. 2023 ലെ ഇന്റർ മയാമിയുടെ ടോപ് സ്‌കോറർ കൂടിയാണ് ലയണൽ മെസ്സി. ഇന്റർ മയാമിക്കായി ക്രൂസ് അസുലിനെതിരെ ഒരു ഗോളുമായി മെസ്സി അരങ്ങേറ്റം കുറിച്ച മെസ്സി അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ഇരട്ടഗോൾ നേടി.

ഫ്ലോറിഡ ഡെർബിയിൽ ഒർലാൻഡോ സിറ്റിക്കെതിരെ മറ്റൊരു ഇരട്ടഗോൾ നേടി, എഫ്‌സി ഡാളസിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടി.ചാർലറ്റ് എഫ്‌സിക്കെതിരെ 4-0 ന് വിജയിച്ച മത്സരത്തിൽ മിയാമി ലീഗ് കപ്പിന്റെ സെമിഫൈനലിൽ ഇടം നേടിയപ്പോൾ നാലാമത്തെ ഗോളും നേടി. ഫിലാഡൽഫിയക്കെതിരെ നടന്ന സെമിയിലും മെസ്സിയുടെ ബൂട്ടിൽ നിന്നും ഗോൾ പിറന്നു.ഫൈനലിൽ നാഷ്‌വില്ലെക്കെതിരെയും മെസ്സി ഗോൾ നേടി.70 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടിയ അർജന്റീനിയൻ ഫോർവേഡ് ഗോൺസാലോ ഹിഗ്വെയ്ൻ ഇന്റർ മിയാമിയുടെ എക്കാലത്തെയും ടോപ് സ്‌കോററായി തുടരുന്നു.

ഹിഗ്വെയ്ൻ 2021-ൽ 12-ഉം 2022-ൽ 16-ഉം ഗോളുകൾ നേടി. പെനാൽറ്റി സ്പോട്ടിൽ നിന്നാണ് റയൽ മാഡ്രിഡിന്റെ മുൻ താരം ഇതിൽ എട്ട് ഗോളുകൾ നേടിയത്.52 ഗെയിമുകളിൽ 16 ഗോളുമായി ലിയോനാർഡോ കാമ്പാന രണ്ടാം സ്ഥാനത്താണ്. 10 ഗോളുമായി മെസ്സിയാണ് മൂന്നാം സ്ഥാനത്ത്.

Rate this post