പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബ്രസീൽ വീണു ,ഉറുഗ്വേ കോപ അമേരിക്ക സെമി ഫൈനലിൽ | Copa America 2024

ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ കോപ്പ അമേരിക്ക 2024 ൽ നിന്നും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേക്കെതിരെ പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ബ്രസീൽ കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളുകൾ നേടാത്തതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് കടന്നത്.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഉറുഗ്വേ 4-2ന് ബ്രസീലിനെ തോൽപിച്ചു. ഷൂട്ടൗട്ടിൽ ബ്രസീലിൻ്റെ ആദ്യ പെനാൽറ്റി സെർജിയോ റോഷെ രക്ഷിച്ചു. ബ്രസീലിന്റെ രണ്ടാം കിക്കെടുത്ത ഡഗ്ലസ് ലൂയിസ് പോസ്റ്റിലേക്ക് അടിച്ചു.ബ്രസീൽ കീപ്പർ അലിസൺ ബെക്കർ ജോസ് ഗിമെനെസിനെ കിക്ക് തടുത്തെങ്കിലും പിന്നീടുള്ള കിക്കുകൾ ഗോളാക്കി ഉറുഗ്വേ സെമിയിൽക്ക് മുന്നേറി.രണ്ടാം പകുതിയിൽ റോഡ്രിഗോയെ ഫൗൾ ചെയ്തതിനു ഉറുഗ്വേ താരം നഹിതാൻ നാൻഡെസിന് ചുവപ്പ് കാർഡ് കിട്ടി പുറത്തായെങ്കിലും അത് മുതലാക്കാൻ ബ്രസീലിനു സാധിച്ചില്ല. ബ്രസീലിനെ ഗോളടിക്കാതെ പിടിച്ചു നിർത്തുകയും മത്സരം ഉറുഗ്വേ പെനാൽറ്റിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു.

ഷൂട്ട് ഔട്ടിൽ ഉറുഗ്വോയ്ക്കായി ആദ്യ കിക്കെടുത്ത സൂപ്പര്‍ താരം ഫെഡെ വാല്‍വര്‍ദെ ഗോളാക്കി. എന്നാല്‍ ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോയുടെ കിക്ക് ഉറുഗ്വോയന്‍ ഗോളി സെർജിയോ റോഷെ തടുത്തിട്ടു. ഉറുഗ്വോയ്ക്കായി റോഡ്രിഗോ ബെന്‍ടാന്‍കുറും ബ്രസീലിനായി ആന്‍ഡ്രിയാസ് പെരേരയും ഗോള്‍ നേടി. ഉറുഗ്വോയുടെ അവസരത്തില്‍ ജോര്‍ജിയന്‍ ഡി അരാസ്‌ക്വേറ്റ ഗോള്‍ കണ്ടെത്തിയപ്പോള്‍ ബ്രസീലിന്റെ ഡഗ്ലസ് ലൂയിസിന്‍റെ കിക്ക് പോസ്റ്റിൽ തട്ടി . ഇതിന് പിന്നാലെ ഹോസ് മരിയ ഗിമനസിന്‍റെ ഷോട്ട് തടുത്ത് അലിസണ്‍ ബക്കര്‍ ബ്രസീലിനെ പ്രതീക്ഷകളിലേക്ക് മടക്കിക്കൊണ്ടുവന്നു.

അതേസമയം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ലക്ഷ്യം കാണുകയും ചെയ്തു. പക്ഷേ തൊട്ടടുത്ത കിക്ക് വലയിലെത്തിച്ച് മാനുവല്‍ ഉഗാര്‍ട്ടെ ഉറുഗ്വേയെ സെമിയിലേക്ക് എത്തിച്ചപ്പോൾ ബ്രസീല്‍ പുറത്തായി.13 വർഷത്തിന് ശേഷം ആദ്യമായാണ് ഉറുഗ്വേ കോപ്പ അമേരിക്ക സെമിഫൈനലിൽ പ്രവേശിക്കുന്നത്. സെമിയിൽ കൊളംബിയയാണ് ഉറുഗ്വേ നേരിടുക.

Rate this post