തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ ദേശീയഗാനം ആലപിക്കുന്നത് അവിസ്മരണീയമായ അനുഭവമാണെന്ന് വിരാട് കോലി |Virat Kohli
ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ തനിക്കുണ്ടായ ഏറ്റവും സവിശേഷമായ അനുഭവത്തെക്കുറിച്ച് ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോലി.സ്റ്റാർ സ്പോർട്സിലെ പ്രത്യേക ദീപാവലി ഷോയിൽ സംസാരിക്കവെ, തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ ദേശീയ ഗാനം ആലപിക്കുന്നത് തനിക്ക് ആവേശം നൽകുന്നുവെന്ന് കോഹ്ലി പറഞ്ഞു.
സ്റ്റാൻഡിൽ നിന്ന് കാണികൾ ദേശീയ ഗാനം തിരികെ ആലപിക്കുമ്പോൾ അത് അവിസ്മരണീയമായ അനുഭവമായി മാറുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു.ഏകദിന ലോകകപ്പിൽ തകർപ്പൻ ഫോമിലാണ് മുൻ ഇന്ത്യൻ നായകൻ കോലി. തന്റെ 35-ാം ജന്മദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചപ്പോൾ സ്ലോ ട്രാക്കിൽ എങ്ങനെ ബാറ്റ് ചെയ്യാമെന്നതിന്റെ ഒരു മാസ്റ്റർക്ലാസ് കോഹ്ലി കാണിച്ചു തന്നു.തന്റെ 49-ാം ഏകദിന സെഞ്ചുറി നേടി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ നേട്ടത്തിന് തുല്യമായി. ഈഡൻ ഗാർഡൻസ് കളിയിലുടനീളം കോഹ്ലിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
35-കാരൻ കളിയുടെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുമ്പോൾ ‘കോഹ്ലി, കോഹ്ലി’ മുദ്രാവാക്യങ്ങളോടെ ആരാധകർ കോലിയുടെ ബാറ്റിങ്ങ് ആസ്വദിച്ചു.“ഇത് അതിശയകരമാണ്. ഇന്ത്യ-പാകിസ്ഥാനുമായുള്ള ലോകകപ്പുകളിലോ വലിയ വേദികളിലോ ഞാൻ പങ്കെടുത്ത എല്ലാ ഗെയിമുകളിലും എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കാര്യമാണ് ഒരുപാട് ആളുകൾക്ക് മുന്നിൽ ദേശീയ ഗാനം ആലപിക്കുന്നത്.ബാറ്റിങ്ങിലും ബൗളിംഗിലും ഫീൽഡിങ്ങിലും എല്ലാം വെവ്വേറെയാണ് സംഭവിക്കുന്നത്, എല്ലാവരുടെയും ഊർജം ഒന്നായി സംയോജിപ്പിക്കുന്ന ഒരു നിമിഷമാണിത്, അതിന്റെ ശക്തി വളരെ സവിശേഷമാണ്, ”കോഹ്ലി സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
Virat Kohli in the last 22 innings in ODIs:
— Johns. (@CricCrazyJohns) November 6, 2023
113(91), 113(87), 4(9), 166*(110), 8(10), 11(9), 36(27), 4(9), 31(35), 54(72), 4(7), 122*(94), 3(12), 56(61), 85(116), 55*(56), 16(18), 103*(97), 95(104), 0(9), 88*(94) & 101*(121).
– This is absolute madness….!!!! pic.twitter.com/2kg8WsfAW4
“ഇത് അനുഭവിക്കേണ്ട ഒരു കാര്യമാണ്, ഇത് നിങ്ങൾക്ക് വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയുന്ന ഒന്നല്ല.അതുകൊണ്ടാണ് രോമാഞ്ചം ഉണ്ടാവുന്നത്,ഒരു നിമിഷത്തിനുള്ളിൽ ഒരാൾക്ക് അത്തരം ഊർജ്ജം അനുഭവിക്കാൻ വളരെ കുറച്ച് അവസരങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ, ”കോഹ്ലി കൂട്ടിച്ചേർത്തു.വിരാട് കോഹ്ലി 2023-ൽ ഉടനീളം സെൻസേഷണൽ ടച്ചിലാണ്. തന്റെ ഫോമിൽ സംതൃപ്തനാണെന്ന് ബാറ്റർ പറഞ്ഞു.ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരം മുതൽ ഇന്ത്യക്കായി ബാറ്റർ മികച്ച പ്രകടനമാണ് നടത്തിയത്. 2023 ലോകകപ്പിൽ 543 റൺസുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് കോഹ്ലി.
Virat Kohli has 9 MOM awards in last 14 months in International cricket – Most by any player in the world.
— CricketMAN2 (@ImTanujSingh) November 6, 2023
– The 🐐. pic.twitter.com/RDDge2hGht