സച്ചിൻ ടെണ്ടുൽക്കറുടെ 16 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർക്കാൻ വിരാട് കോലി |Virat Kohli |World Cup 2023

വിരാട് കോഹ്‌ലി ക്രിക്കറ്റ് കളിക്കളത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ റെക്കോർഡ് സെഞ്ച്വറി നേടുമെന്ന പ്രതീക്ഷയോടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി ശ്രീലങ്കക്കെതിരെ ഇറങ്ങുന്നത്.

48 ഏകദിന സെഞ്ചുറികളുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന് തൊട്ടുപിന്നിലാണ് വിരാട് കോഹ്‌ലി.മുംബൈയിൽ സച്ചിന്റെ സെഞ്ചുറിക്കൊപ്പം എത്താനുള്ള പരിശ്രമത്തിലാണ് കോലി.ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ തകർക്കാനാവില്ല എന്ന് കരുതിയ പല റെക്കോർഡുകളും കോലി സ്വന്തം പേരിലാക്കി മാറ്റിയിരിക്കുകായാണ് .കോലിയും സച്ചിനും ഒരു കലണ്ടർ വർഷത്തിൽ മിക്ക അവസരങ്ങളിലും 1000 ഏകദിന റൺസ് തികച്ചു. 7 കലണ്ടർ വർഷങ്ങളിൽ രണ്ട് കളിക്കാരും 1000 റൺസ് പിന്നിട്ടു, എട്ടാം തവണയും 1000 റൺസ് തികയ്ക്കാൻ കോഹ്‌ലിക്ക് 34 റൺസ് മാത്രം മതിയാവും.

2023ൽ 22 ഏകദിനങ്ങളിൽ നിന്ന് 966 റൺസാണ് 34-കാരൻ നേടിയത്. നാല് സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളും 64.40 ശരാശരിയും അദ്ദേഹം നേടിയിട്ടുണ്ട്. 2020, 2021 എന്നീ രണ്ട് കലണ്ടർ വർഷങ്ങളിലെ സെഞ്ച്വറി-വരൾച്ചയ്ക്ക് ശേഷം കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തി. സെമിഫൈനലുകൾക്ക് മുൻപ് നാഴികക്കല്ല് മറികടക്കാൻ സ്റ്റാർ ബാറ്ററിന് ലീഗ് ഘട്ടത്തിൽ മൂന്ന് ഗെയിമുകൾ കൂടിയുണ്ട്.സൗരവ് ഗാംഗുലി, റിക്കി പോണ്ടിംഗ്, കുമാർ സംഗക്കാര എന്നിവർ ആറ് കലണ്ടർ വർഷങ്ങളിൽ 1000-ലധികം റൺസ് നേടി.

അഞ്ച് തവണ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും പട്ടികയിലുണ്ട്.2023ലെ ഏകദിന ലോകകപ്പിൽ തുടർച്ചയായി ആറ് വിജയങ്ങൾ നേടിയ മെൻ ഇൻ ബ്ലൂ ടീമിന് 12 പോയിന്റുമായി ടൂർണമെന്റിലെ ഏക അപരാജിത ടീമാണ്. മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ അവർ തങ്ങളുടെ ഏഴാം മത്സരത്തിൽ ശ്രീലങ്കയെ നേരിടും. ശ്രീലങ്കയ്‌ക്കെതിരെ ജയിച്ചാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാം.

3.5/5 - (2 votes)